പെഗസസ്; മദൻ ബി. ലോക്കൂർ കമ്മീഷൻ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി

പശ്ചിമ ബംഗാൾ സർക്കാർ നിയോഗിച്ച ജസ്റ്റിസ് മദൻ ബി. ലോക്കൂർ ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണ നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ. സുപ്രീംകോടതി നേരിട്ട് സ്വതന്ത്ര വിദഗ്ധ സമിതി രൂപീകരിച്ച ശേഷവും കമ്മീഷൻ പ്രവർത്തനം തുടരുകയാണെന്ന പരാതിയിലാണ് നടപടി. അന്വേഷണം തുടരില്ലെന്ന് ഉറപ്പ് നൽകിയിട്ടും നടപടികൾ തുടരുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി.

കമ്മീഷൻ സെക്രട്ടറിക്ക് നോട്ടീസ് അയക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.സമാന്തര അന്വേഷണം നടത്തില്ലെന്ന് ഉറപ്പ് നൽകിയിട്ടും എന്തുകൊണ്ടാണ് ജുഡീഷ്യൽ പാനൽ അന്വേഷണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

കേസിന്‍റെ രേഖകൾ നൽകാനും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ദേശീയതലത്തിൽ അന്വേഷണ സമിതി രൂപീകരിച്ചിട്ടും പശ്ചിമബംഗാൾ സര്‍ക്കാര്‍ സമാന്തര അന്വേഷണം നടത്തുകയാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇടപെടൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here