നടിയെ ആക്രമിച്ച കേസ്; സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ദിലീപ് പിൻവലിച്ചു

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു.സാക്ഷി വിസ്താരം വിചാരണ കോടതിയിൽ അവസാന ഘട്ടത്തിൽ എത്തിയ സാഹചര്യത്തിലാണ് പിന്മാറ്റം. പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയാണ് ദിലീപ് പിൻവലിച്ചത്.

ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന നടൻ ദിലീപന്റെ ആവശ്യം ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് അനുവദിച്ചു., എറണാകുളത്തെ വിചാരണക്കോടതിയിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. 2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News