ദേശാഭിമാനി ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു

ബസും കാറും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ  യൂണിറ്റ് സർക്കുലേഷൻ ജീവനക്കാരനായ മയ്യിൽ കയരളം സ്വദേശി ഇ ടി ജയചന്ദ്രൻ (46) ആണ് മരിച്ചത്.  മൃതദേഹം കൊയിലി ആശുപത്രിയിൽ.

മാങ്ങാട്ടെ വീട്ടിൽ  നിന്ന്  ദേശാഭിമാനി ഓഫീസിലേക്ക് വരുമ്പോൾ  പയ്യന്നൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ്  ജയചന്ദ്രൻ സഞ്ചരിച്ച കാറിലിടിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. കാറിനുള്ളിൽ കുടുങ്ങിയ ജയചന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കയരളം കിളിയളത്തെ കഥകളി നടൻ പരേതനായ കെ എം രാഘവൻ നമ്പ്യാരുടെയും എളമ്പിലാന്തട്ട യശോദയുടെയും മകനാണ്. മാങ്ങാട്ട് എൽ പി സ്കൂൾ  പ്രീ പ്രൈമറി അധ്യാപിക ജ്യോതിയാണ് ഭാര്യ. മക്കൾ: അനഘ , ദേവദർശ്‌ . സഹോദരങ്ങൾ: ശോഭന , രാജൻ , ലളിതകുമാരി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News