ശശി തരൂരിനെ കോണ്‍ഗ്രസിന് മാതൃകയാക്കാവുന്നതാണ്; ജോണ്‍ ബ്രിട്ടാസ് എം പി

ശശി തരൂരിനെ കോണ്‍ഗ്രസിന് മാതൃകയാക്കാവുന്നതാണ് എന്ന് ജോണ്‍ ബ്രിട്ടാസ് എം പി. മുഖ്യമന്ത്രിയെ പ്രശംസിച്ചതിനെ തുടര്‍ന്ന് ശശി തരൂരിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷമായി. എന്നാല്‍ പ്രതിഷേധങ്ങളെ അവഗണിച്ച് ശശി തരൂര്‍ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍  പങ്കുവെക്കുകയായിരുന്നു. ഇതിനെ കുറിച്ചാണ് ജോണ്‍ ബ്രിട്ടാസ് എം പിയുടെ പ്രതികരണം.

നമുക്ക് രാഷ്ട്രീയത്തിന് മേല്‍ തര്‍ക്കിക്കാം കലഹിക്കാം. എന്നാല്‍ അത് കേരള വികസനത്തെ അട്ടിമറിച്ചുകൊണ്ട് ആകരുത്. മുതിര്‍ന്ന പാര്‍ലമെന്റേറിയനും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ കൈക്കൊണ്ടിരിക്കുന്നനിലപാട് ആശാവഹവും സ്വാഗതാര്‍ഹവുമാണ്. കോണ്‍ഗ്രസിന് അദ്ദേഹത്തെ മാതൃകയാക്കാവുന്നതാണ് എന്ന് ജോണ്‍ ബ്രിട്ടാസ് എം പി.

ജോണ്‍ ബ്രിട്ടാസ് എം പിയുടെ വാക്കുകള്‍

കേരള വികസനത്തില്‍ സങ്കുചിത രാഷ്ട്രീയം കലര്‍ത്തിയാല്‍ അത് സംസ്ഥാനത്തിന്റെ ഭാവിയെ തന്നെ അവതാളത്തിലാക്കും. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായി കേരളം ഒന്നടങ്കം നിലകൊള്ളുമ്പോഴാണ് നമുക്ക് പുരോഗതി ഉണ്ടാകുക. ദേശീയപാത വികസനവും ദ്രവീകൃത പ്രകൃതി വാതക പൈപ്പ് ലൈനും ഇടമണ്‍ ഊര്‍ജ്ജ പാതയുമൊക്കെ നമ്മള്‍ വൈകിപ്പിച്ചു. വൈകിയാണെങ്കിലും ഇന്നതൊക്കെ യാഥാര്‍ഥ്യമാകുന്നു. സമരങ്ങളുടെ പെരുംകോട്ട കെട്ടിയവരെയൊക്കെ ജനങ്ങള്‍ തള്ളി.

നമുക്ക് രാഷ്ട്രീയത്തിന് മേല്‍ തര്‍ക്കിക്കാം കലഹിക്കാം. എന്നാല്‍ അത് കേരള വികസനത്തെ അട്ടിമറിച്ചുകൊണ്ട് ആകരുത്. മുതിര്‍ന്ന പാര്‍ലമെന്റേറിയനും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ കൈക്കൊണ്ടിരിക്കുന്ന നിലപാട് ആശാവഹവും സ്വാഗതാര്‍ഹവുമാണ്. കോണ്‍ഗ്രസിന് അദ്ദേഹത്തെ മാതൃകയാക്കാവുന്നതാണ്.

കഴിഞ്ഞദിവസം തിരുവനന്തപുരം ലുലു മാളിന്റെ ഉദ്ഘാടന വേളയില്‍ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയെ തരൂര്‍ പ്രശംസിച്ചത്.

‘മുഖ്യമന്ത്രി പിണറായി വിജയനുമായി കേരളത്തിന്റെ വികസനം ചര്‍ച്ച ചെയ്യുന്നത് ആസ്വദിച്ചു. ചില വിഷയങ്ങളില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് വളര്‍ച്ചയില്‍ മുന്നേറേണ്ടതുണ്ട്’ എന്ന വാചകങ്ങളോടു കൂടിയാണ് ശശി തരൂര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രം ഫേസ് ബുക്കില്‍ പങ്കുവെച്ചത്

ഇതിനു മുന്‍പും മുഖ്യമന്ത്രിക്ക് ഒപ്പമുള്ള ചിത്രം ശശി തരൂര്‍ എം പി പങ്കുവെച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News