കെ റെയില്‍ പദ്ധതിക്കെതിരായ നിവേദനത്തില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ഒപ്പിടാത്തത് പരിശോധിക്കുമെന്ന് വി.ഡി സതീശന്‍

കെ റെയില്‍ പദ്ധതിക്കെതിരായ നിവേദനത്തില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ഒപ്പിടാത്തത് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തരൂരിന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങള്‍ വിശദമായി അന്വേഷിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് ശശി തരൂര്‍ എം പി. മുഖ്യമന്ത്രിയെ പുകഴ്ത്തിയതിനെ തുടർന്ന് ശശി തരൂരിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തർക്കം രൂക്ഷമായിരിക്കെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. കഴിഞ്ഞദിവസം തിരുവനന്തപുരം ലുലു മാളിന്റെ ഉദ്ഘാടന വേളയില്‍ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയെ  തരൂര്‍
പ്രശംസിച്ചത്

‘മുഖ്യമന്ത്രി പിണറായി വിജയനുമായി കേരളത്തിന്റെ വികസനം ചര്‍ച്ച ചെയ്യുന്നത് ആസ്വദിച്ചു. ചില വിഷയങ്ങളില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് വളര്‍ച്ചയില്‍ മുന്നേറേണ്ടതുണ്ട്’ എന്ന വാചകങ്ങളോടു കൂടിയാണ് ശശി തരൂര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രം ഫേസ് ബുക്കില്‍ പങ്കുവെച്ചത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News