വീട്ടില്‍ പഴുത്ത് കറുപ്പ് നിറം വന്ന പഴമുണ്ടോ? എങ്കില്‍ തയാറാക്കാം കണ്ണൂര്‍ സ്‌പെഷ്യല്‍ നുള്ളിയിട്ടപ്പം

വീട്ടില്‍ പഴുത്ത് കറുപ്പ് നിറം വന്ന പഴമുണ്ടോ? എങ്കില്‍ തയാറാക്കാം കണ്ണൂര്‍ സ്‌പെഷ്യല്‍ നുള്ളിയിട്ടപ്പം. വളരെ എളുപ്പം തയാറാക്കാവുന്ന ഒന്നാണ് നുള്ളിയിട്ടപ്പം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് നുള്ളിയിട്ടപ്പം. ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം….

ചേരുവകള്‍:

നന്നായി പഴുത്ത പഴം – 2 എണ്ണം

മുട്ട – 2

പഞ്ചസാര – 3 ടേബിള്‍സ്പൂണ്‍

ഗോതമ്പ് പൊടി – മൂന്നര ടേബിള്‍സ്പൂണ്‍

സൂചി റവ – 1 ടേബിള്‍സ്പൂണ്‍

ഉപ്പ് – ഒരു നുള്ള്

ഏലയ്ക്കായ – 2 എണ്ണം

ഓയില്‍ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പഴം കഷ്ണങ്ങളാക്കി ഒരു സ്പൂണ്‍ അല്ലെങ്കില്‍ ഫോര്‍ക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. മുട്ട ചേര്‍ത്ത് കൊടുത്ത് സ്പൂണ്‍ കൊണ്ട് അടിച്ചെടുക്കുക. ശേഷം ഗോതമ്പ് പൊടിയും റവയും ചേര്‍ത്ത് യോജിപ്പിക്കുക.

ഒരു നുള്ള് ഉപ്പും ചതച്ച ഏലയ്ക്കാ ചേര്‍ത്ത് കൊടുക്കുക. നന്നായി മിക്‌സ് ചെയ്യുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി കൈ കൊണ്ട് മാവ് കുറേശ്ശേ ഇട്ടു കൊടുത്ത് ഫ്രൈ ചെയ്‌തെടുത്താല്‍ നുള്ളിയിട്ടപ്പം റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News