മഹാരാഷ്ട്രയിൽ ഒമൈക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന

മുംബൈ നഗരത്തിൽ ഡിസംബർ 31 അർദ്ധ രാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ പിടിപെടുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ക്രിസ്തുമസിനും പുതുവത്സരത്തലേന്നും കൂട്ടം കൂടുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുംബൈ പൊലീസ് നഗരത്തിൽ 144 പ്രഖ്യാപിച്ചിരിക്കുന്നത്.

ക്രിസ്തുമസും പുതുവർഷവുമടക്കം ആഘോഷക്കാലം കണക്കിലെടുത്താണ് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഈ മാസം 31 വരെ മുംബൈയിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ മുതൽ നിയമം പ്രാബല്യത്തിൽ വന്നു.

മഹാരാഷ്ട്രയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ 27 ശതമാനം വർധന വന്നതായാണ് കണ്ടെത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ ഒമൈക്രോൺ സ്ഥിരീകരിച്ചതും മഹാരാഷ്ട്രയിലാണ്.

32 പേർക്കാണ് ഇത് വരെ ഒമൈക്രോൺ പിടിപെട്ടത്. ഇതിൽ 25 പേരും രോഗം ഭേദമായി ആശുപത്രി വിട്ടുമെന്നത് മാത്രമാണ് ആശ്വാസം. കഴിഞ്ഞ ദിവസം നാല് പേർക്ക് കൂടി പുതുതായി ഒമൈക്രോൺ ബാധിച്ചു.

മഹാരാഷ്ട്രയിൽ ജനുവരിയിൽ ഒമൈക്രോൺ വ്യാപനം കൂടുവാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന സൂചന. നഗരമേഖലക്ക് പുറമെ ഗ്രാമങ്ങളിലും ഒമൈക്രോൺ കണ്ടെത്തിയതാണ് ആശങ്ക കൂട്ടിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News