മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ അച്ഛനും മകനും ട്രെയിന്‍ തട്ടി മരിച്ചു

ആലപ്പുഴ ചന്തിരൂരില്‍ ട്രെയിന്‍ തട്ടി അച്ഛനും മകനും മരിച്ചു. പുളിത്തറ വീട്ടില്‍ പുരുഷന്‍ (57) മകന്‍ നിതിന്‍ (28) എന്നിവരാണ് മരിച്ചത്. പാളത്തില്‍ നില്‍ക്കുകയായിരുന്ന മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അച്ഛനും അപകടത്തില്‍ പെട്ടത്.

തീരദേശ റെയില്‍വേയില്‍ ചന്തിരൂര്‍ റോഡിലെ ലെവല്‍ക്രോസിലാണ് അപകടം നടന്നത്. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ജനശതാബ്ദി എക്‌സ്പ്രസാണ് ഇരുവരെയും ഇടിച്ചത്.

രാവിലെ വീട്ടില്‍ നിന്നിറങ്ങിയ നിധിന്‍ റെയില്‍വേ ട്രാക്കില്‍ നില്‍ക്കുന്നത് കണ്ട് അച്ഛന്‍ ഓടിയെത്തുകയായിരുന്നു. എന്നാല്‍ മകനെ രക്ഷിക്കാന്‍ കഴിയാതെ അച്ഛനും അപകടത്തില്‍ പെടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News