നടന്‍ വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചു

നടന്‍ വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചു. പുതിയ ചിത്രം തുടങ്ങാനിരിക്കെയാണ് വിക്രമിന് കൊവിഡ് ബാധിച്ചത്. പേടിക്കാനൊന്നുമില്ലെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനങ്ങള്‍ക്ക് നന്ദിയെന്നും വിക്രമിന്റെ മാനേജര്‍ സൂര്യനാരായണന്‍ ട്വീറ്റ് ചെയ്തു.

നടന്‍ ബസന്ത് നഗറിലുള്ള വസതിയില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയുകയാണ്. മകന്‍ ധ്രുവിനൊപ്പം അഭിനയിച്ച മഹാന്‍ ആണ് പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ചിത്രം.

അതേസമയം അടുത്തിടെ കമല്‍ഹാസനും കോവിഡ് ബാധിച്ചിരുന്നു. നേരിയ ലക്ഷണങ്ങളോടെ അദ്ദേഹത്തെ ശ്രീരാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News