കൂര്‍ക്കംവലിയാണോ നിങ്ങളുടെ പ്രശ്‌നം? എങ്കില്‍ ഈ ഒറ്റമൂലി പരീക്ഷിച്ചു നോക്കു

ഇന്ന്   നിരവധി പേര്‍ക്ക്  ഉള്ള  ഒരു പ്രശ്നമാണ് കൂര്‍ക്കംവലി. വല്ലപ്പോഴുമൊക്കെ കൂർക്കം വലിച്ചു മയങ്ങാത്തവർ കുറവായിരിക്കും. എന്നാൽ സ്ഥിരമായി കൂർക്കംവലിച്ചാണ് ഉറങ്ങുന്നതെങ്കിൽ സങ്കതി നിസ്സാരമായി കാണരുത്.

ഉറക്കത്തിന്റെ ദൈർഘ്യത്തെയും നിലവാരത്തെയും കൂർക്കംവലി ബാധിക്കുന്നു എന്നത് മാത്രമല്ല കാരണം രോഗങ്ങളുടെ സൂചനകൂടിയകാമത് . സ്ട്രോക്ക്, ഹൃദ്രോഗം, പ്രമേഹം, അമിതരക്തസമ്മർദം കാൻസർ മുതലായവയ്ക്ക് കാരണമാകുന്ന obstructive sleep apnea എന്ന രോഗത്തിന്റെ ലക്ഷണം കൂടിയാണ് കൂർക്കംവലി. കൂര്‍ക്കംവലിക്ക് ഒരു ഒറ്റമൂലി പരീക്ഷിച്ചു നോക്കിയാലോ?

കൂര്‍ക്കംവലിക്കുള്ള  മരുന്ന്

മുള്ളു  മുരുക്കില  ചാറു  -10 മില്ലി

തുളസി  ഇല  ചാറു  -10  മില്ലി

ചുവന്നുള്ളി  – 3 ഗ്രാം

വെളുത്തുള്ളി -3 ഗ്രാം

കുരുമുളക്  -10 എണ്ണം

തേന്‍ -50 മില്ലി

ചെയ്യണ്ട  വിധം :

മുള്ളു മുരിക്കിന്റെ ഇലയും  തുളസി  ഇലയും അരച്ച്  ചാറു  എടുക്കുക .അതിനോടൊപ്പം  ചുവന്നുള്ളി ,വെളുത്തുള്ളി  ചെറുതാക്കി  ചതച്ചു തയ്യാറാക്കി  വെച്ചിരിക്കുന്ന ചാറില്‍  ചേര്‍ക്കുക .

കുരുമുളകും പൊടിച്ചു ചേര്‍ക്കുക . നല്ലവണ്ണം  ഇളക്കി ചേര്‍ത്തു  അതില്‍  തേനും ചേര്‍ത്തു കൂര്‍ക്കംവലി  ഉള്ളവര്‍  രാത്രി  കിടക്കുന്നതിനു മുന്‍പ്  ഒരു സ്പൂണ്‍ എടുത്തു ചതചിട്ടിരിക്കുന്ന ഉള്ളികള്‍  ചവച്ചു  തിന്നുക .

ചിലര്‍ക്ക് രാത്രി വീണ്ടും ഒരു സ്പൂണ്‍ കൂടെ  കൊടുക്കാം. രാവിലെ വരെ കൂര്‍ക്കംവലി ഉണ്ടാകില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News