തിരുനെല്‍വേലിയില്‍ സ്‌കൂളിലെ ശുചിമുറി ഭിത്തി തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ മരിച്ചു

തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ സ്‌കൂളിലെ ശുചിമുറി ഭിത്തി തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. അപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നെല്ലായി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുനെല്‍വേലിയിലെ ഷാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച രാവിലെ 10.50 ഓടു കൂടിയായിരുന്നു സംഭവം. രാവിലെയുള്ള ഇടവേളയില്‍ ശുചിമുറിയിലേക്ക് കുട്ടികള്‍ എത്തുന്ന സമയത്ത് ഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു.

അന്‍പഴകന്‍ (14), വിശ്വരഞ്ജന്‍ (13), സുധീഷ് (11) എന്നിവരാണ് മരിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച 100 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ഷാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സര്‍ക്കാര്‍എയ്ഡഡ് സ്‌കൂള്‍. കനത്ത മഴയില്‍ ഭിത്തികള്‍ നനഞ്ഞിരുന്നതാകാം അപകടകാരണമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News