കോട്ടയത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

കോട്ടയം നാഗമ്പടം സീസര്‍ പാലസ് ജംഗ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തെള്ളകം മുക്കോണിയില്‍ വീട്ടില്‍ ആന്റണി മാത്യു ( 24 ) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം ഉണ്ടായത്. കോട്ടയം ഡയനോവ ലാബിലെ കളക്ഷന്‍ ഏജന്റായിരുന്നു ആന്റണി.

ബേക്കര്‍ ജംഗ്ഷനില്‍ ഇറക്കം ഇറങ്ങി വന്ന ലോറി , അതേ ദിശയില്‍ വരികയായിരുന്ന ആന്റണിയുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു . ലോറിയുടെ മുന്നിലേക്ക് തെറിച്ചുവീണ ആന്റണിയുടെ അരയിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

നാട്ടുകാരും പൊലീസും ചേര്‍ന്ന് ഉടന്‍ തന്നെ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News