മലയാളികളെ നിരാശയിലാ‍ഴ്ത്തി പുഷ്പ; കാരണമിങ്ങനെ…

മലയാളികളെ നിരാശയിലാഴ്ത്തി പുഷ്പയുടെ അണിയറ ടീം. ഇ 4 എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ‘പുഷ്പ’ ആദ്യം ദിവസം മലയാളത്തില്‍ റിലീസായില്ല. കേരളത്തില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശന ദിവസം മലയാളം പതിപ്പ് കാണാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കില്ല.

‘എല്ലാ അല്ലു അര്‍ജുന്‍ ആരാധകരോടും, ആദ്യം നല്ല വാര്‍ത്ത പറയാം. നിങ്ങളുടെ പ്രിയ നായകന്റെ ചിത്രം പുഷ്പ നേരത്തെ തീരുമാനിച്ചിരുന്നതുപോലെ ഡിസംബര്‍ 17ന് കേരളത്തിലെ തീയേറ്ററുകളില്‍ എത്തും.

തമിഴ് പതിപ്പാണ് എത്തുക. മലയാളം പതിപ്പ് സമയത്ത് എത്തിക്കാന്‍ കഴിയാത്തതില്‍ ആത്മാര്‍ഥമായും ക്ഷമ ചോദിക്കുന്നു. ഒരു ദിവസത്തിനു ശേഷം 18-ാം തീയതി ശനിയാഴ്ച മലയാളം പതിപ്പ് പ്രദര്‍ശനം ആരംഭിക്കും’. ഇ 4 എന്റര്‍ടെയ്ന്‍മെന്റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

‘ഫയലുകള്‍ മിക്സ് ചെയ്യാന്‍ ഞങ്ങള്‍ നൂതനമായതും വേഗമേറിയതുമായ മാര്‍ഗമാണ് സ്വീകരിച്ചത്. ഞങ്ങളുടെ എല്ലാ പരിശോധനാ ഫലങ്ങളും മികച്ചതായിരുന്നു, പക്ഷേ സോഫ്റ്റ് വെയറിലെ ഒരു തകരാറ് കാരണം ഫൈനല്‍ പ്രിന്റുകള്‍ നാശമായിപ്പോയതായി ഞങ്ങള്‍ കണ്ടെത്തി.

അല്ലു അര്‍ജുന്റെയും രശ്മിക മന്ദാനയുടെയും ആരാധകര്‍ക്ക് സിങ്ക് ആവാത്ത ഒരു പ്രിന്റ് നല്‍കരുതെന്ന് ഞാന്‍ കരുതി. കാരണം അവര്‍ മികച്ചത് അര്‍ഹിക്കുന്നുണ്ട്.’ റസൂല്‍ പൂക്കുട്ടി ട്വിറ്റെറില്‍ കുറിച്ചു.

ആര്യ, ആര്യാ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലു അര്‍ജുനും സുകുമാറും ഒരുക്കുന്ന സിനിമയാണ് പുഷ്പ ദി റൈസ്. 250 കോടി ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം നാളെ തിയേറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്.

മലയാളത്തിന്‍റെ സൂപ്പര്‍ താരം ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന ഐപിഎസ്ഓഫീസറുടെ റോളിലാണ് ഫഹദ് പുതിയ മേക്കോവറില്‍ എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News