ഒടിടിയിലും തരംഗമായി ‘കുറുപ്പ്’

ബോക്സോഫീസില്‍ വമ്പന്‍വിജയം നേടിയ കുറുപ്പ് ഒ.ടി.ടിയിലും തരംഗമാവുന്നു. കുറുപ്പ് ഇപ്പോള്‍ ഒ.ടി.ടിയിലും ട്രെന്‍ഡിംഗ് ആണ്.

മലയാളത്തില്‍ മാത്രമല്ല മറ്റ് നാല് ഭാഷകളിലും കുറുപ്പ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. നവംബര്‍ 12ന് ആയിരുന്നു കുറുപ്പ് തിയേറ്ററില്‍ റിലീസ് ചെയ്തത്.

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിത്തീര്‍ന്നിരിക്കുകയാണ് കുറുപ്പ്.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുവാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തിയേറ്ററുകളില്‍ തന്നെ പ്രദര്‍ശനത്തിന് എത്തിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News