
മലയാളി സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവീനോ തോമസ് നായകനാവുന്ന മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രം, മയാളത്തില്‍ നിന്നും ഡയറക്റ്റ് ഒടിടി റിലീസായി എത്തുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് . ചിത്രത്തില്‍ ജയ്‌സണ്‍ എന്ന കഥാപാത്രമായാണ് ടൊവീനോ എത്തുന്നത്.
ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്‌സണ്‍ സൂപ്പര്‍ ഹീറോ ആയി മാറുന്നതാണ് കഥ.’ഗോദ’യ്ക്കു ശേഷം ടൊവീനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ഈ അവസരത്തില്‍ റിലീസിനു മുന്നോടിയായുള്ള ചിത്രത്തിന്റെ ഗ്ലോബല്‍ പ്രീമിയര്‍ പ്രദര്‍ശനം മുംബൈയില്‍ നടന്നിരിക്കുകയാണ്.
ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ പ്രീമിയര്‍ നടന്നത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. തിയറ്റര്‍ റിലീസിന് അനുയോജ്യമായ ചിത്രമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.
‘മലയാള ചലച്ചിത്രനിര്‍മ്മാണത്തിന്റെ ആവേശകരമായ പാറ്റേണ്‍. ടൊവിനോയും മറ്റ് കഥാപാത്രങ്ങളും ഗംഭീരമായിരുന്നു. ക്ലൈമാക്സ് ഫൈറ്റിന് മികച്ച അഭിനന്ദനം ആവശ്യമാണ്. ഗ്യാരണ്ടിയുള്ള സംവിധായകനില്‍ ഒരാളാണ് താനെന്ന് ബേസില്‍ ജോസഫ് തെളിയിക്കുന്നു, മലയാള സിനിമയ്ക്ക് അഭിമാനം’, എന്നാണ് ഒരാളുടെ കമന്റ്. ഇത് വേറെ ലെവല്‍, ഞങ്ങള്‍ കാത്തിരിക്കുന്നു…എന്നും കമന്റുകളുണ്ട്.
സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ളാഡ് റിംബര്‍ഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള മിന്നല്‍ മുരളി ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസാണ്.
തൊണ്ണൂറുകളാണ് സിനിമയുടെ കഥാപശ്ചാത്തലം. ചിത്രം ഡിസംബര്‍ 24ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ലോകമൊട്ടാകെ റിലീസ് ചെയ്യും. ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
ക്ലൈമാക്‌സ് ഫൈറ്റ് കിടിലം..മറ്റൊരു ഇന്ത്യന്‍ സിനിമയിലും ഇത് കണ്ടിട്ടില്ല…. സൂപ്പര്‍ സിനിമ, മോളിവുഡിന് അന്യമായിരുന്ന ഒരു വിഭാഗത്തെ ബേസില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നു. മോളിവുഡിന് പുതിയൊരു അനുഭവമാണ് മിന്നല്‍ മുരളി, ടൊവിനോ തന്റെ കഥാപാത്രത്തെ നല്ലരീതിയില്‍ അവതരിപ്പിച്ചു. അതുപോലെ തന്നെ മറ്റുള്ളവരും. സാങ്കേതികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ സിനിമ, സാങ്കേതികമായും ബുദ്ധിപരമായും ഇത് മോളിവുഡിന്റെ അഭിമാനമായി മാറും എന്നിങ്ങനെ പോകുന്നു പ്രേക്ഷക പ്രതികരങ്ങള്‍.
നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം കാണാന്‍ കാത്തിരിക്കുന്നുവെന്നും കമന്റുകളുണ്ട്. അതേസമയം വെറുതെ ഒരു സിനിമ ചെയ്യുന്നതിനേക്കാള്‍ എക്സൈറ്റ്മെന്റ് ചലഞ്ചിങ്ങായ സിനിമകള്‍ ചെയ്യുമ്പോളാണ് എന്ന് ‘മിന്നല്‍ മുരളി’യെ കുറിച്ച് അതിന്റെ സംവിധായകന്‍ ബേസില്‍ ജോസഫ് നേരത്തെ പറഞ്ഞിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here