ഓപ്പോയുടെ പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി

ഓപ്പോയുടെ പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണായ Oppo Find N എന്ന സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 92000 രൂപയ്ക്ക് അടുത്തുവരു ചൈന വിപണിയില്‍ അവതരിപ്പിച്ച ഫോണിന്റെ വില.

ഓപ്പോയുടെ ആദ്യത്തെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണുകള്‍ കൂടിയാണ് ഇപ്പോള്‍ എത്തിയിരിക്കുന്ന Oppo Find N എന്ന സ്മാര്‍ട്ട് ഫോണുകള്‍ . ഇതിന്റെ മറ്റു സവിശേഷതകള്‍ നോക്കാം .

ഡിസ്പ്ലേയുടെ സവിശേഷതകള്‍ തന്നെ ഈ സ്മാര്‍ട്ട് ഫോണുകളുടെ പ്രധാന ആകര്‍ഷണം എന്ന് തന്നെ പറയാം .രണ്ടു ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .അതില്‍ ആദ്യം പറയേണ്ടത് പുറത്തായി ലഭിക്കുന്ന 5.49 ഇഞ്ചിന്റെ OLED ഡിസ്പ്ലേയാണ് .

അതുപോലെ തന്നെ 18:9 ആസ്‌പെക്റ്റ് റെഷിയോ ഈ ഫോണുകള്‍ക്ക് ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്ന വലിയ ഡിസ്പ്ലേയാണ് .7.1 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് ഇതിനെ ഫോള്‍ഡ് മാറ്റുമ്‌ബോള്‍ ലഭിക്കുന്നത് .

അതുപോലെ തന്നെ ഡിസ്പ്ലേയുടെ സംരക്ഷണത്തിന് Corning Gorilla Glass Victus നല്‍കിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ Qualcomm Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .

ഈ സ്മാര്‍ട്ട് ഫോണുകള്‍ രണ്ടു വേരിയന്റുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകള്‍ കൂടാതെ 12 ജിബിയുടെ റാം & 512 ജിബിയുടെ സ്റ്റോറേജുകളില്‍ വാങ്ങിക്കാം .

 50 മെഗാപിക്‌സലിന്റെ ട്രിപ്പിള്‍ പിന്‍ ക്യാമറകളാണ് ഈ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .50 മെഗാപിക്‌സല്‍ + 16 മെഗാപിക്‌സല്‍ + 13 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറകളും കൂടാതെ 32 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും ആണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .

ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 4500mAh ന്റെ ബാറ്ററി ലൈഫില്‍ ആണ് എത്തിയിരിക്കുന്നത് .33W SuperVOOC ഇതിനു ലഭിക്കുന്നതാണ് .

ഈ സ്മാര്‍ട്ട് ഫോണുകളുടെ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളില്‍ പുറത്തിറങ്ങിയ മോഡലുകള്‍ക്ക് വിപണിയില്‍ CNY 7,699(ഇന്ത്യന്‍ വിപണിയില്‍ കണ്‍വെര്‍ട്ട് ചെയ്യുമ്പോള്‍ ഏകദേശം 92000 രൂപയും ) കൂടാതെ 12 ജിബിയുടെ റാംമ്മില്‍ 256 ജിബിയുടെ സ്റ്റോറേജുകളില്‍ എത്തിയ മോഡലുകള്‍ക്ക് CNY 8,999 (ഇന്ത്യന്‍ വിപണിയില്‍ കണ്‍വെര്‍ട്ട് ചെയ്യുമ്പോള്‍ ഏകദേശം 107600 രൂപയും) ആണ് വില വരുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News