ഷുഗര്‍ ഉള്ളവരാണോ നിങ്ങള്‍? എങ്കില്‍ രാത്രിയില്‍ ഈ ചപ്പാത്തി ട്രൈ ചെയ്യൂ

ഷുഗര്‍ ഉള്ളവരാണോ നിങ്ങള്‍? എങ്കില്‍ രാത്രിയില്‍ ഈ ചപ്പാത്തി ട്രൈ ചെയ്യൂ. ഒരു ഹെല്‍ത്തി ഡിന്നര്‍ ആണ് ഈ പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കിയ ചപ്പാത്തി. കുറേയേറെ പച്ചക്കറികളെ ഉള്‍പ്പെടുത്തിയുള്ള ഈ കിടിലന്‍ ചപ്പാത്തി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം……

ചേരുവകൾ

  • ഗോതമ്പു മാവ് – അര കപ്പ്

  • കാരറ്റ് – ഒരു ടേബിൾ സ്പൂൺ

  • കോളിഫ്ളവർ – ചുരണ്ടിയത് ഒരു ടേബിൾ സ്പൂൺ

  • ബീൻസ് – അര ടേബിൾ സ്പൂൺ

  • കാബേജ് – അര ടേബിൾ സ്പൂൺ

  • സവാള – അര ടേബിൾ സ്പൂൺ

  • പച്ചമുളക് – ഒരെണ്ണം

  • ഉപ്പ് – ആവശ്യത്തിന്

  • വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പച്ചക്കറികളെല്ലാം ചെറുതായി അരിഞ്ഞ് ഉപ്പുചേർത്തു വേവിച്ചു കുഴിയുള്ള സ്പൂണ്‍ കൊണ്ട് ഉടച്ചെടുക്കുക. മാവിൽ ഉപ്പും വെള്ളവും ഈ പച്ചക്കറി കൂട്ടും ചേർത്തു നല്ലവണ്ണം കുഴയ്ക്കുക. ചെറിയ ഉരുളകളാക്കി ചപ്പാത്തിയുണ്ടാക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here