പ്രമുഖ യു.എ.ഇ വ്യവസായി മാജിദ്​ അൽ ഫുത്തൈം അന്തരിച്ചു

പ്രമുഖ അറബ് വ്യവസായിയും യു എ ഇ സ്വദേശിയുമായ മാജിദ്​ അൽ ഫുത്തൈം അന്തരിച്ചു. റീട്ടെയിൽ ,റിയൽ എസ്​റ്റേറ്റ്​ രംഗത്ത്​ നിരവധി സ്​ഥാപനങ്ങൾ കെട്ടിപ്പടുത്ത മാജിദ്​ അൽ ഫുത്തൈം ഗ്രൂപ്പിന്‍റെ തലവനാണ് .

യു.എ.ഇക്ക്​ പുറമെ ഏഷ്യയിലെയും ആഫ്രിക്കയിലെയും നിരവധി രാജ്യങ്ങളിൽ ഫുത്തൈം ഗ്രൂപ്പി​ന്​ സ്​ഥാപനങ്ങളുണ്ട്​. ദുബൈയിലെ മാൾ ഓഫ്​ എമിറേറ്റ്​സ്​, ഗൾഫിലെ കാരിഫോർ റീ ടെയിൽ ശൃംഖല തുടങ്ങി നിരവധി സ്​ഥാപനങ്ങളുടെ സ്​ഥാപകനാണ്​.

യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ അൽ മക്​തൂമാണ്​ ട്വിറ്ററിലൂടെ മരണ വിവരം പുറത്തുവിട്ടത്​.നൂറു കണക്കിന് മലയാളികൾ ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News