ഷംനാദ് ജമാലിന് ഫുട്ബോൾ പ്രേമികളുടെ ആദരവ്

ഒരു കാലത്ത് കായിക രംഗത്തു പ്രതിഭ തെളിയിക്കുകയും പിന്നീട് കലാരംഗത്തേക്ക് ചുവട് മാറ്റുകയും ചെയ്തു. പിന്നീട് ആ പ്രതിഭ സിനിമാ സംഗീത സംവിധാന രംഗത്തേക്ക് വരെ എത്തി നിൽക്കുന്നു. കൂടാതെ ഗായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ശോഭിക്കുന്നുണ്ട് ഷംനാദ് ജമാൽ എന്ന ഈ ബഹുമുഖ പ്രതിഭ.

ഫുട്ബോൾ എന്ന കായിക ഇനത്തിലാണ് കൂടുതലും ശോഭിച്ചിരുന്നത്. തന്റെ സഹ കളിക്കാരുടെയും ഒരു കൂട്ടം ഫുട്ബോൾ താരങ്ങളുടെയും ഫുട്ബോൾ പ്രേമികളുടെയും ആദരവ് ആണ് ഇപ്പോൾ ലഭിക്കുകയുണ്ടായത്.

ഫിഫ നെടുമങ്ങാട് എന്ന ഫുട്ബോൾ ക്ലബിന്റെ വാർഷികാഘോഷ ചടങ്ങിൽ വെച്ചാണ് ഷംനാദ് ജമാലിനെ ആദരിച്ചത്. കെ എ എസ് പരീക്ഷയിൽ രണ്ടാം റാങ്ക് മേടിച്ചു നാടിന് അഭിമാനമായ ജയകൃഷ്ണൻ ആണ് ആദരവ് കൈമാറിയത്.

ജയകൃഷ്ണനെയും ചടങ്ങിൽ വെച്ച് ആദരിക്കുകയുണ്ടായി. ചടങ്ങിൽ പ്രശസ്ത ഫുട്ബോൾ കോച്ച് ഷാജഹാൻ അധ്യക്ഷനായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News