കുവൈറ്റിൽ ബൂസ്റ്റർ ഡോസ് വാക്സിന്‍ സ്വീകരിക്കാൻ വന്‍ തിരക്ക്

കുവൈറ്റിൽ കൊവിഡ് പ്രതിരോധത്തിനായുള്ള ബൂസ്റ്റർ ഡോസ് വാക്സിന്‍ സ്വീകരിക്കാൻ തിരക്ക് വർധിക്കുന്നു . കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഒരു ലക്ഷത്തോളം വരുന്ന പ്രവാസികളും സ്വദേശികളുമാണ്
രാജ്യത്തെ പ്രധാന വാക്സിനേഷൻ കേന്ദ്രമായ മിശ്രഫ്‌ എക്സിബിഷൻ ഗ്രൗണ്ടിലെ കേന്ദ്രത്തിൽ എത്തിയത്.

ബൂസ്റ്റർ ഡോസ് വാക്സിനേഷനുവേണ്ടി സൗകര്യമൊരുക്കിയ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും എത്തി ജനങ്ങൾ കുത്തിവെപ്പ് എടുത്തു. രണ്ടാം ഡോസ് പൂർത്തിയാക്കി ആറ് മാസം പിന്നിട്ടവർക്ക്, മിശ്രഫ്‌ വാക്സിനേഷൻ കേന്ദ്രത്തിൽ പ്രത്യേക അപ്പോയ്ന്റ്മെന്റ് ആവശ്യമില്ലാതെ നേരിട്ട് വന്നു ബൂസ്റ്റർ ഡോസ് വാക്സിനേഷൻ സ്വീകരിക്കാൻ കഴിയും.

എന്നാൽ മറ്റു കേന്ദ്രങ്ങളിൽ നേരത്തെ ബുക്ക് ചെയ്തുവേണം കുത്തിവെപ്പ് സ്വീകരിക്കാനെന്നും അധികൃതർ വ്യക്തമാക്കി. പ്രത്യേക ആരോഗ്യ പരിരക്ഷ വേണ്ട ഗണത്തിൽപ്പെട്ടവർക്ക് രണ്ടാം ഡോസ് കഴിഞ്ഞു ആറ് മാസം തികയാതെ തന്നെ മൂന്നാം ഡോസായ ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നതാണെന്നും ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News