‘സ്ത്രീപക്ഷ നവകേരളം’പരിപാടിക്ക് ഇന്ന് സംസ്ഥാനത്ത് തുടക്കം

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ സ്ത്രീപക്ഷ നവകേരളം എന്ന ബൃഹത്തായ പ്രചരണ പരിപാടിക്ക് ഇന്ന് സംസ്ഥാനത്ത് തുടക്കമാകും. കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പയിന്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പയിന് ഔദ്യോഗിക തുടക്കം കുറിക്കും. വാര്‍ഡ് തലം മുതല്‍ ജില്ലാ തലം വരെയായിട്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പുവരുത്തുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്.

എങ്കിലും സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് ഇല്ലായ്മ ചെയ്യാന്‍ സ്ത്രീപക്ഷ ബോധം സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങളിലും ഉണ്ടാക്കുവാനുള്ള ബോധവല്‍ക്കരണമാണ് സ്ത്രീപക്ഷ നവകേരളമെന്ന ക്യാമ്പയിന്‍.

സ്ത്രീവിരുദ്ധമായ പ്രവര്‍ത്തനങ്ങളെയും ചിന്തകളെയും ഇല്ലാതാക്കാനുതകുന്ന സര്‍വ്വതല സ്പര്‍ശിയായ ക്യാമ്പയിന് മുഖ്യമന്ത്രി ഇന്ന് തുടക്കം കുറിക്കും. ഇന്ന് മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8വരെ നീണ്ടുനില്‍ക്കുന്നതാണ് ഒന്നാംഘട്ട ക്യാമ്പയിന്‍. കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ.

ഉദ്ഘാടന വേദിയില്‍ സ്ത്രീപക്ഷ നവകേരളത്തിന്റെ സമീപന രേഖ പ്രകാശനം ചെയ്യും. സ്ത്രീപക്ഷ നവകേരള സന്ദേശവും നല്‍കും. ക്യാമ്പയിന്റെ ഭാഗമായി അയല്‍ക്കൂട്ട തല സ്ത്രീപക്ഷ ആലോചനാ യോഗങ്ങള്‍ ചേര്‍ന്ന് അയല്‍ക്കൂട്ട പ്രദേശത്ത് നടപ്പിലാക്കേണ്ട സ്ത്രീപക്ഷ സമീപന കര്‍മ്മപദ്ധതി തയ്യാറാക്കും. തുടര്‍ന്ന് വാര്‍ഡ് മുതല്‍ ജില്ലാ തലം വരെ സ്ത്രീപക്ഷ സമീപന കര്‍മ്മപദ്ധതി തയ്യാറാക്കുകയും അതിന്‍ പ്രകാരം തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News