മാലിന്യ നിക്ഷേപ കേന്ദ്രമായിമാറി കല്ലട ജലസേചന പദ്ധതിക്കായി ജനങ്ങൾ നിർമിച്ച കനാൽ

കല്ലട ജലസേചന പദ്ധതിക്കായി ജനങ്ങൾ നിർമ്മിച്ച കനാൽ  മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു. പത്തനംതിട്ട അടൂരിലാണ് നാടിൻ്റെ കഠിനാദ്ധ്വാനത്തിലൂടെ നിർമ്മിച്ച കനാൽ ഇന്ന്  സംരക്ഷിക്കാനാകാതെ ഉപയോഗശൂന്യമായി കിടക്കുകയാണ്.

കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായി  നിർമ്മിച്ച ഈ കനാലാണ് അധികൃതരുടെ അനാസ്ഥയിൽ കാടുമൂടി മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നത്. പ്രദേശത്തെ കൃഷി ആവശ്യങ്ങൾക്ക് വെള്ളം എത്തിക്കുന്നതിന് 1977 ലാണ് കനാൽ നിർമ്മിച്ചത് . ആദ്യ ഘട്ടത്തിൽ  കനാൽ നിർമ്മാണം പാതി വഴിയിലായങ്കിലും പിന്നിട് നാട്ടുകാരുടെ കഠിനാധ്വാനത്തിലൂടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്.

ചരിത്രത്തിന്റ ഭാഗമായ കനാൽ നിർമ്മിച്ച സ്ഥലം പിന്നീട് ജനശക്തി നഗർ എന്ന പേരിലാണ് അറിയപെടുന്നത്. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് കനാൽ സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കന്നില്ലന്നാണ് നാട്ടുകാരുടെ പരാതി.

സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നും ആയിര കണക്കിന് ആളുകൾ എത്തിയാണ് മൂന്ന് കിലോ മീറ്റർ ദൈർഘ്യമുള്ള കനാൽ നിർമ്മിച്ചത്.  മാലിന്യങ്ങൾ നീക്കം ചെയ്ത് കനാൽ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here