സംസ്ഥാനത്ത് ക്യാമ്പര്‍ കാരവന്‍ ടൂറിസം സജ്ജമാകുന്നു

സംസ്ഥാനത്ത് ക്യാമ്പര്‍ കാരവന്‍ ടൂറിസം സജ്ജമാകുന്നു. സഞ്ചാരികള്‍ക്ക് മിതമായ നിരക്കില്‍ സുഖപ്രദമായ യാത്ര ലഭിക്കും വിധമാണ് ക്യാമ്പര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചത്തീസ്ഗഢ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മോട്ടോഗ്ലാമ്പേഴ്‌സാണ് നൂതന കാരവന്‍ കേരളത്തിലെത്തിക്കുന്നത്.

സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ഏറെ അനുയോജ്യമാണ് ഈ നൂതന കാരവന്‍. സഞ്ചാരികള്‍ക്ക് മിതമായ നിരക്കില്‍ സുഖപ്രദമായ യാത്ര ലഭിക്കും വിധം വീട്ടിലെ സുഖസൗകര്യങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന. നാലുപേരടങ്ങുന്ന കുടുംബത്തിന് റൂഫ് ടോപ് ബെഡ്, ബെഡിനെ ഇരിക്കുന്ന ടെന്റായി മാറ്റാവുന്ന സംവിധാനം, ഭക്ഷണം കഴിക്കുന്നതിനുള്ള മേശ – കസേര ഉള്‍പ്പെടെ ആഢംബരമായി ക്യാമ്പ് ചെയ്യുന്നതിനുള്ള എല്ലാ സൗകര്യവും ഇതിലുണ്ട്.

സ്വന്തമായി പാചകവും ചെയ്യാം. കൊവിഡ് കാലമാണ് ഇത്തരത്തില്‍ ഒരു ആശയത്തിലേക്ക് മോട്ടോഗ്ലാമ്പേഴ്‌സ് ഉടമ നവീന്‍ തല്‍വാറിനെ എത്തിച്ചത്. കാരവനുകളില്‍ യാത്രചെയ്ത് ഇതുവരെ കണ്ടെത്താത്തതും അനന്ത സാധ്യതകളുള്ളതുമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇതിലൂടെ ആസ്വദിക്കാം.

കാരവനുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനുമുള്ള മികച്ച അവസരമാണ് കാരവന്‍ ടൂറിസം വാഗ്ദാനം ചെയ്യുന്നത്. എസ് യുവി ക്യാമ്പര്‍ കാരവന്‍ സംസ്ഥാനത്ത് അടുത്തമാസം പുറത്തിറക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News