ജെയിംസിന് ഇത് രണ്ടാം ജന്മം…. സാധാരണക്കാര്‍ക്ക് താങ്ങായി പുനലൂർ താലൂക്ക് സർക്കാർ ആശുപത്രി

പുനലൂർ താലൂക്ക് സർക്കാർ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ കിഡ്നിയിലെ കാൻസർ ബാധിതർക്ക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. 60 വയസുകാരന്റെ കാൻസർ ബാധിച്ച വലതു കിഡ്നിയാണ് നീക്കം ചെയ്തത്.

സംസ്ഥാനത്തിതാദ്യമായാണ് ഒരു താലൂക്കാശുപത്രിയിൽ സങ്കീർണ്ണമായ ശസ്ത്രക്രിയ. കൊല്ലം അഞ്ചൽ ഇടമുളക്കൽ സ്വദേശി ജയിംസിനിത് രണ്ടാം ജന്മം. പുനലൂർ സർക്കാർ ആശുപത്രിയിൽ തന്നെ വൃക്ക നീക്കം  ചെയ്തതിനാൽ വീടു വിൽക്കേണ്ടിയും വന്നില്ല.

താലൂക്ക് ആശുപത്രികളിൽ ഇത്തരം ശസ്ത്രക്രിയ അപൂർവമാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ യൂറോളജി വിഭാഗം  250 ഓളം ശസ്ത്രക്രിയകൾ ഇവിടെ പൂർത്തിയാക്കി.

ഒരു ദിവസം 20 ശസ്ത്രക്രിയകൾ 100ൽ കൂടുതൽ ഓപികൾ കഴിഞ്ഞ ഫെബ്രുവരിയിൽ പുനലൂർ താലൂക്കാശുപത്രിയെ ഫൈവ്സ്റ്റാർ  ആശുപത്രിയാക്കി മാറ്റിയതോടെ യൂറോളജി അടക്കം പുതിയ തസ്തികകൾ  അനുവദിച്ചു.ഫലം പാവപ്പെട്ടവർക്കും സാധാരണകാർക്കും അത്യാധുനിക ചികിത്സ സൗജന്യമായി ലഭിക്കുന്നു.

കിഴക്കൻ മേഖലയിലെ സ്വകാര്യ ആശുപത്രികളിൽപോലും യൂറോളജി വിഭാഗം ഇല്ലാത്തതിനാൽ താലൂക്ക് ആശുപത്രിയിൽ ഈ വിഭാഗത്തിൽ ദൂരെ നിന്നുപോലും രോഗികൾ എത്തുന്നുണ്ട്. മൂത്ര സഞ്ചിയിലെ കാൻസർ നീക്കം ചെയ്യൽ, യു.ആർ.എസ് തുടങ്ങിയ നൂതന ശസ്ത്രക്രിയക്കുള്ള ആധുനിക സൗകര്യങ്ങളും ഇവിടെ സജ്ജം. യുറോളജിസ്റ്റ് ഡോ. സുനിലിന്റെ നേതൃത്വത്തിൽ ഡോ. ലീറ, ഡോ.മീനു, സ്റ്റാഫ് നഴ്സ് സുജ, ജൂലി എന്നിവരുടെ സംഘമാണ് ശസ്ത്രക്രിയൽ പങ്കാളികളായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News