ഐ എസ് എല്‍: ഇന്ന് 2 മത്സരങ്ങൾ; ആവേശത്തോടെ ആരാധകര്‍

ഐ എസ് എല്ലില്‍ ഇന്ന് 2 മത്സരങ്ങൾ. രാത്രി 7:30 ന് നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ ഒഡീഷയെ നേരിടും. രാത്രി 9:30 ന് നടക്കുന്ന മത്സരത്തിൽ ഗോവയ്ക്ക് ഹൈദരാബാദാണ് എതിരാളി.

മുൻ ചാമ്പ്യന്മാരായ ചെന്നെയിന് എതിരാളി സീസണിൽ മികച്ച പോരാട്ടവീര്യം പുറത്തെടുക്കുന്ന ഒഡീഷ എഫ്.സിയാണ്. ടീമുകളുടെ കൊമ്പുകോർക്കൽ വാസ്കോ യിലെ തിലക് മൈതാനത്തെ ത്രസിപ്പിക്കും.

കളിച്ച 5 മത്സരങ്ങളിൽ നിന്ന് ഒഡീഷ 3 എണ്ണത്തിൽ ജയം കണ്ടപ്പോൾ ചെന്നൈയിൻ ജയിച്ചത് 2 എണ്ണത്തിൽ മാത്രം. വിക്ടർ കോമാനാണ് മറീന മച്ചാൻസിന്റെ പ്ലേമേക്കർ .

പ്രതിരോധ നിര വരുത്തുന്ന പിഴവുകളാണ് പരിശീലകൻ ബാൻഡോവിച്ചിന് തലവേദന. എന്നാൽ വിജയിക്കാനുറച്ച് തന്നെയാണ് ഒഡീഷ: ജാവി ഹെർണാണ്ടസിന്റെ ഗോളടി മികവിലാണ് കലിംഗ വാറിയേഴ്സിന്റെ വിജയ പ്രതീക്ഷ.

രാത്രി 9:30 ന് ബമ്പോളിം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഗോവക്ക് ഹൈദരാബാദാണ് എതിരാളി. സ്ഥിരതയാർന്ന പ്രകടനമാണ് ഹൈദരാബാദ് കാഴ്ചവെക്കുന്നത്. നൈസാമുകളുടെ സീസണിലെ പോരാട്ട വീര്യം വമ്പൻ ടീമുകൾക്ക് വെല്ലുവിളിയാണ്.

ഗോളടിച്ചു കൂട്ടുന്ന ഒഗ്ബചെയാണ് ഹൈദരാബാദ് നിരയിലെ സൂപ്പർ താരം. ജുവാനൻ ചുക്കാൻ പിടിക്കുന്ന പ്രതിരോധവും കിടയറ്റതാണ്. തുടർ വിജയം ലക്ഷ്യമിട്ടെത്തുന്ന നൈസാമുകൾക്ക് തടയിടാൻ ഗൌറുകൾക്ക് പതിനെട്ടടവുകളും പയറ്റേണ്ടിവരും.

തുടക്കത്തിലെ മോശം പ്രകടനങ്ങൾക്ക് ശേഷം ടീം വിജയവഴിയിലെത്തിയത് പരിശീലകൻ ഫെറാൻഡോവിന് ആത്മവിശ്വാസം പകർന്നിട്ടുണ്ട്. സൂപ്പർ ഗ്ലെന്നും സെറിട്ടൻ ഫെർണാണ്ടസുമാണ് ഗോവയുടെ വജ്രായുധങ്ങൾ.

ബമ്പോളിം ഗ്രൌണ്ടിൽ കളിച്ചു തെളിഞ്ഞ അനുഭവ സമ്പത്തും ടീമിന് തുണയാകും. ഏതായാലും സൂപ്പർ സാറ്റർഡേയിൽ സൂപ്പർ പോരാട്ടങ്ങൾക്കാണ് ഐ എസ് എൽ വേദിയാവുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News