ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തരുടെ സുഖവിശേഷങ്ങൾ തിരക്കി ദേവസ്വം പ്രസിഡൻ്റ്

ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തരുടെ സുഖവിശേഷങ്ങൾ തിരക്കി ദേവസ്വം പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ . സന്നിധാനത്തെ സൗകര്യങ്ങളിൽ അന്യ സംസ്ഥാനത്തെ ഭക്തർ അടക്കം തൃപ്തി രേഖപ്പെടുത്തി.

മണ്ഡല മാസ പൂജക്കെത്തുന്ന ഭക്തർ തൊഴുത് മടങ്ങുന്നത് സംതൃപ്തരായിട്ടാണ്. സുഖ ദർശനം ലഭിച്ചുവോ എന്ന ദേവസ്വം പ്രസിഡൻറ് അഡ്വ.അനന്തഗോപൻ്റെ ചോദ്യത്തിന് ഭൂരിഭാഗം ഭക്തരും  സംതൃപ്തിയാണ് രേഖപ്പെടുത്തിയത്

നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ പ്രതിദിനം ഇപ്പോൾ 50000 പേർക്ക് ദർശനത്തിന് അവസരം ഉണ്ട്. സന്നിധാനത്തെ ക്രമീകരണങ്ങളിൽ  അന്യസംസ്ഥാനത്തെ ഭക്തരും ഹാപ്പി

സർക്കാരിൽ നിന്ന്  കൂടൂതൽ ഇളവുകൾ ലഭിക്കുമെന്നാണ് ദേവസ്വം ബോർഡിൻ്റെ പ്രതീക്ഷയെന്ന് അനന്തഗോപൻ കൈരളി ന്യൂസിനോട് പറഞ്ഞു. സന്നിധാനത്ത് എത്തിയ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തു ശബരിമലയിലെ ക്രമീകരണങ്ങൾ വിലയിരുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News