എസ്എഫ്ഐയുടെ ത്രിദിന അഖിലേന്ത്യാ ഗേൾസ് കൺവെൻഷൻ പുരോഗമിക്കുന്നു

എസ്എഫ്ഐയുടെ ത്രിദിന അഖിലേന്ത്യാ ഗേൾസ് കൺവെൻഷൻ പുരോഗമിക്കുന്നു. രാജസ്ഥാനിലെ സിക്കറിൽ കൺവെൻഷൻ മുൻ കേരള ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.

കർഷക നേതാവും ദന്ത രാംഗഢിലെ മുൻ എംഎൽഎയുമായ അമ്രാ റാം, ചലച്ചിത്ര നടിയും ആക്ടിവിസ്റ്റുമായ സോണിയ മാൻ എന്നിവരുടെ സാന്നിധ്യവും കൺവെൻഷനിലെ ശ്രദ്ധാ കേന്ദ്രമാണ്.

എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും അഖിലേന്ത്യാ ഗേൾസ് കൺവീനറുമായ ദിപ്ഷിത, ഉൾപ്പെടെയുള്ളവർ കൺവെൻഷൻ്റെ ഭാഗമാകും.

കൊവിഡിന് ശേഷം വിദ്യാഭാസ രംഗം എന്ന വിഷയത്തിൽ എസ്എഫ്ഐ തയ്യാറാക്കിയ ഗവേഷണ പ്രബന്ധം മാതൃകാ പരമാണെന്നും ഇത് ചർച്ച ചെയ്യേണ്ടത് രാജ്യത്തിൻ്റെ ആവശ്യമാണ് എന്നും കെ കെ ശൈലജ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here