ഫിഫ അറബ് കപ്പിലെ കിരീടാവകാശികൾ ആരെന്ന് ഇന്നറിയാം

ഫിഫ അറബ് കപ്പിലെ കിരീടാവകാശികൾ ആരെന്ന് ഇന്നറിയാം. ഖത്തറിലെ അൽബായ്ത്ത് സ്റ്റേഡിയത്തിൽ രാത്രി 8:30 ന് നടക്കുന്ന മത്സരത്തിൽ ടുണീഷ്യ അൾജീരിയയെ നേരിടും.

സെമിയിൽ ടുണീഷ്യ ഈജിപ്തിനെ തോൽപിച്ചപ്പോൾ അൾജീരിയയുടെ വിജയം ഖത്തറിനെതിരെയായിരുന്നു. ഈജിപ്ത് – ഖത്തർ ലൂസേഴ്സ് ഫൈനൽ വൈകീട്ട് 3:30 ന് നടക്കും.

4 ഗോൾ നേടിയ ടുണീഷ്യയുടെ സെയ്ഫഡിൻ ജസീരിയാണ് അറബ് കപ്പിലെ ഗോൾ വേട്ടയിൽ ഒന്നാമതുള്ളത്. ടൂർണമെൻറിൽ ഇതേവരെ 30 മത്സരങ്ങളിൽ നിന്നായി 81 ഗോളുകളാണ് പിറന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News