തളിപ്പറമ്പ്‌ വഖഫിന്റെ  കീഴിലുള്ള സിതി  സാഹിബ്‌ ഹയർ സെക്കന്ററി സ്‌കൂളിന്റെ പേരിലും കോടികളുടെ തട്ടിപ്പ്

തളിപ്പറമ്പ്‌ വഖഫിന്റെ  കീഴിലുള്ള സിതി  സാഹിബ്‌ ഹയർ സെക്കന്ററി
സ്‌കൂളിന്റെ പേരിലും തട്ടിപ്പ്. ലീഗ് നേതാക്കൾ നേതൃത്വം നൽകുന്ന മാനേജ്‌മെന്റ്‌ കമ്മിറ്റിയാണ്‌ വഖഫ് ബോർഡിനെ അറിയിക്കാതെ കോടികളുടെ ഇടപാട് നടത്തിയത്. 4 കോടി 81 ലക്ഷം രൂപ സ്‌കൂളിന്റെ അക്കൗണ്ടിൽ നിന്നും പിൻവലിച്ചതിന്റെ രേഖകൾ കൈരളി ന്യൂസിന് ലഭിച്ചു.

തളിപ്പറമ്പ് വഖഫിന് കീഴിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് സീതി സാഹിബ് ഹയർ സെക്കന്ററി സ്‌കൂൾ. ഈ എയ്ഡഡ് സ്‌കൂളിന്റെ പേരിലും കോടികളുടെ തട്ടിപ്പാണ് നടന്നത്.യൂത്ത് ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പി കെ സുബൈറാണ്‌ സ്‌കൂളിന്റെ മാനേജർ.ലീഗ് ഭരിക്കുന്ന തളിപ്പറമ്പ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ മന്ന ശാഖയിലാണ് സ്‌കൂളിന്റെ അക്കൗണ്ട്.

2013 ഏപ്രിൽ 13 മുതൽ 2021 മാർച്ച് ഒന്ന് വരെ 51950780 രൂപ അക്കൗണ്ടിലേക്ക് വന്നതിൽ 48156088 രൂപ പിൻവലിച്ചു.വഖഫ് ബോർഡിന് കണക്കുകൾ നൽകാതെയാണ് ഈ ഇടപാടുകൾ നടന്നത്.വഖഫ് നിയമം 52 എ പ്രകാരമുള്ള ക്രിമിനൽ കുറ്റമാണിത്.വഖഫിന്റെ കീഴിലുള്ള സ്ഥാപനത്തെ സ്വകാര്യ സ്വത്തായി കൈകാര്യം ചെയ്യുന്നത് നീതീക്കരിക്കാനാകാത്ത കുറ്റമാണെന്ന് വഖഫ് സംരക്ഷണ സമിതി ചെയർമാൻ അബ്ദുൾ കരീം പറഞ്ഞു.

സ്‌കൂൾ കെട്ടിടം നിർമിക്കാനാണ് പണം പിൻവലിച്ചത് എന്നാണ് ന്യായീകരണമെങ്കിലും അത്തരമൊരു നിർമാണം തളിപ്പറമ്പ്‌ നഗരസഭയെയോ, വഖഫ്‌ ബോർഡ്‌ കണ്ണൂർ ഡിവിഷനെയോ അറിയിച്ചിട്ടില്ല.
സ്‌കൂളിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകളുടെ പേരിൽ സ്‌കൂൾ കമ്മറ്റിയിൽ തന്നെ തർക്കങ്ങൾ ഉണ്ടാവുകയും ചിലർ രാജി വയ്ക്കുകയും ചെയ്തിരുന്നു.545 ഏക്കർ ഭൂമി കയ്യേറിയതും സീതി സാഹിബ് സ്‌കൂളിന്റെ പേരിൽ നടന്ന തട്ടിപ്പും ഉൾപ്പെടെ വൻ വഖഫ് കൊള്ളയാണ് തളിപ്പറമ്പിൽ നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News