യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന്

കോഴിക്കോട് തിക്കോടിയിൽ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. തിക്കോടി സ്വദേശി കൃഷ്ണപ്രിയയാണ് ഇന്നലെ വൈകുന്നേരം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരിച്ചത് .

തിക്കോടി പഞ്ചായത്ത് ഓഫിസിലെ താൽകാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെ ഇന്നലെ രാവിലെയാണ് പഞ്ചായത്ത് ഓഫിസിനു മുന്നിൽ വച്ച് നന്ദകുമാർ ആക്രമിച്ചത്.

തുടർന്ന് ആത്മഹത്യാശ്രമം നടത്തിയ ഇയാളെ 70 ശതമാനത്തിലേറെ പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

എന്നാല്‍ ഇന്ന് രാവിലെയോടെ സന്ദകുമാറും മരണപ്പെട്ടു. വസ്ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. തലയിലൂടെ പെട്രോള്‍ ഒഴിച്ചതിനാല്‍ ശരീരമാകെ തീ ആളി പടരുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here