മലബാറിലെ ടൂറിസം വികസനത്തിന് പുത്തൻ ഉണർവേകാൻ ബേപ്പൂരിൽ വാട്ടർഫെസ്റ്റ്

മലബാറിലെ ടൂറിസം വികസനത്തിന് പുത്തൻ ഉണർവേകാൻ ബേപ്പൂരിൽ വാട്ടർഫെസ്റ്റ് സംഘടിപ്പിക്കുന്നു. സംസ്ഥാന ടൂറിസം വകുപ്പും ഡി ടി പി സി യും സംയുക്തമായി സംഘടിപ്പിക്കുന്ന സാഹസിക ടൂറിസം മാമാങ്കം ഡിസംബർ 26 മുതൽ 29 വരെയാണ് നടക്കുകയെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.. വാട്ടർ ഫെസ്റ്റിൻ്റെ ലോഗോ മന്ത്രി കെ.രാജൻ പ്രകാശനം ചെയ്തു.

കൊവിഡാനന്തര ടുറിസത്തിന് പുത്തൻ ഉണർവ് നൽകി അഡ്വൈഞ്ചർ കായിക പ്രേമികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചാലിയാറിൽ  വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.ഉത്തരവാദിത്ത ടൂറിസത്തിൻ്റെ ഭാഗമായി തദ്ദേശവാസികൾക്ക് ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുതകുന്ന രീതിയിലാകും ഫെസ്റ്റ് സംഘടിപ്പിക്കുക.

മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ജലവിനോദ സഞ്ചാരമേഖലയിലെ സാധ്യതകളെക്കുറിച്ച് അറിവ് നൽകുന്നതിനും ഫെസ്റ്റ് ഉപകരിക്കും.കയാക്കിംഗ്,സ്റ്റാന്റ്അപ് പെഡലിങ്ങ്,ബാംബു റാഫ്റ്റിംഗ്,തദ്ദേശവാസികൾക്ക് ചുണ്ടയിടൽ ,വലവീശൽ,നാടൻ തോണികളുടെ തുഴച്ചിൽ മൽസരം തുടങ്ങി നിരവധി വൈവിധ്യമാർന്ന ഇനങ്ങൾ ഫെസ്റ്റിലുണ്ട്

ഫെസ്റ്റിൻ്റെ ലോഗോ മന്ത്രി കെ.രാജൻ പ്രകാശനം ചെയ്തു. ഉദ്ഘാടന സമാപന ദിവസങ്ങളിൽ ഇന്ത്യൻ നേവിയുടെ ഹെലികോപ്റ്റർ ടീം നടത്തുന്ന സെർച്ച് ആൻ്റ് റെസ്ക്യു ഓപ്പറേഷൻ പ്രർശനം നടക്കും.നാവിക കപ്പലുകളുടെ ദിപാലങ്കാരം ഫെസ്റ്റിനെ വർണ്ണാഭമാക്കും.എല്ലാ വർഷവും വൈവിധ്യങ്ങളോടെ വാട്ടർ ഫെസ്റ്റ് നടത്താനാണ് സംഘാടകരുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News