കുറുക്കൻമൂലയിൽ കടുവയുടെ പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തി

വയനാട് കുറുക്കൻ മൂലയിലയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയുടെ പുതിയ അരമണിക്കൂർ മാത്രം പഴക്കമുള്ള കാൽപ്പാടുകൾ കണ്ടെത്തി.  കാടിനോട് ചേർന്നുള്ള ജനവാസമേഖലയിൽ ആണ് കടുവയുടെ പുതിയ കാൽപ്പാടുകൾ കണ്ടെത്തിയത്.

ഇന്ന് രാവിലെ വരെ ഇത്തരമൊരു കാൽപ്പാട് ഇവിടെ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. മണിക്കൂറുകൾക്കു മുമ്പ് കടുവ കടന്നുപോയതിൻ്റെ കാൽപ്പാടുകൾ ആവാമെന്ന് വനം വകുപ്പ് അറിയിച്ചു.

പട്ടികൾ കൂട്ടത്തോടെ കുരയ്ക്കുന്നത് കേട്ട് സംശയം തോന്നിയ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്.കടുവ പോയെന്ന് കരുതപ്പെടുന്ന ഭാഗത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തുകയാണ്.

127 വാച്ചർമാർ, 66 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, 29 ഫോറസ്റ്റർമാർ, 8 റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാർ, 5 ഡി.എഫ്.ഒമാർ, ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എന്നിവരെയാണ് കടുവയെ പിടികൂടുന്നതിനായുള്ള പ്രത്യേക യജ്ഞത്തിനായി വനം വകുപ്പ് നിയോഗിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News