ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവിന് നന്ദി അറിയിച്ച് ജോണ്‍ ബ്രിട്ടാസ് എം പി. കഴിഞ്ഞ ദിവസം ജോണ്‍ ബ്രിട്ടാസ് എം പിയുടെ പ്രസംഗം അത്യുഗ്രമായിരുന്നു എന്ന് ഉപരാഷ്ട്രപതി പറഞ്ഞിരുന്നു.
ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡുവിന്റെ വാക്കുകള്‍ ഇന്നലെ അക്ഷരാര്‍ഥത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയെന്നും രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ അദ്ദേഹത്തെപ്പോലുള്ള ഉന്നത വ്യക്തിത്വം പരസ്യമായി എന്നെക്കുറിച്ച് പറയും എന്ന് ഞാന്‍ വിചാരിച്ചില്ലെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.
ജഡ്ജിമാരുടെ പെന്‍ഷന്‍ ബില്ല് സംബന്ധിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തില്‍നിന്നുള്ള അംഗം ജോണ്‍ ബ്രിട്ടാസ് അത്യുഗ്രമായ പ്രസംഗമായിരുന്നുവെന്നും എന്നാല്‍ പിറ്റേന്ന് പ്രസംഗത്തിലെ ഒരു വരിപോലും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് എന്നെ നിരാശയിലാഴ്ത്തിയെന്നും എം വെങ്കയ്യനായിഡു പറഞ്ഞിരുന്നു.
ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡുവിന്റെ വാക്കുകള്‍ ഇന്നലെ അക്ഷരാര്‍ഥത്തില്‍ എന്നെ അത്ഭുതപ്പെടുത്തി. രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ അദ്ദേഹത്തെപ്പോലുള്ള ഉന്നത വ്യക്തിത്വം പരസ്യമായി എന്നെക്കുറിച്ച് പറയും എന്ന് ഞാന്‍ വിചാരിച്ചില്ല.
‘ജഡ്ജിമാരുടെ പെന്‍ഷന്‍ ബില്ല് സംബന്ധിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തില്‍നിന്നുള്ള അംഗം ജോണ്‍ ബ്രിട്ടാസ് അത്യുഗ്രമായ പ്രസംഗമാണ് നടത്തിയത്…wonderful. ഞാന്‍ മുഴുവന്‍ കേട്ടു. വിമര്‍ശനാത്മകമായിരുന്നുവെങ്കിലും എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. പക്ഷെ തൊട്ടടുത്ത ദിവസം ഞാന്‍ നിരാശനായി. കാരണം പ്രസംഗത്തിലെ ഒരു വരിപോലും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. മലയാള മാധ്യമങ്ങളുടെ സ്ഥിതി എനിക്കറിയില്ല. ഇതല്ല ജേണലിസം.
പിറ്റേന്ന് രാവിലെ ഞാന്‍ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു …………..” ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
നമ്രതയോടെ അദ്ദേഹത്തിന്റെ നല്ല വാക്കുകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. അദ്ദേഹത്തിന്റെ ഫോണ്‍വിളി ചെറിയൊരു ഞെട്ടലോടെയാണ് ഞാന്‍ സ്വീകരിച്ചത്. എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും കാര്യമായ തെറ്റ് ഉണ്ടായതുകൊണ്ടാണോ ഇങ്ങനെ ഒരു വിളി?പ്രസംഗത്തിന്റെ ആദ്യഭാഗത്ത് 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത അദ്ദേഹത്തിന്റെ നടപടിയെ ഞാന്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ശങ്കര്‍ദയാല്‍ ശര്‍മ്മയെപ്പോലുള്ള മഹാരഥന്മാര്‍ക്ക് സഭയില്‍ പൊട്ടി കരയേണ്ടി വന്നിട്ടും അന്നൊന്നും ആരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നില്ലല്ലോ എന്ന് ഞാന്‍ എടുത്തു ചോദിച്ചിരുന്നു. എന്നാല്‍ എന്റെ ആശങ്കകളെ ദൂരീകരിച്ചു കൊണ്ട് ഉപരാഷ്ട്രപതി ലൈനില്‍ വന്നപ്പോള്‍ പ്രസംഗത്തിനുള്ള അഭിനന്ദനവും പ്രോത്സാഹനവും ആണ് നല്‍കിയത് .വ്യക്തിപരമായ ഫോണ്‍വിളി ആയതുകൊണ്ട് തന്നെ ഞാനത് സ്വകാര്യമായി സൂക്ഷിച്ചു. ഞാന്‍ കൂടി ഭാഗവാക്കായ മാധ്യമത്തില്‍ പോലും ഉപരാഷ്ട്രപതിയുടെ ഫോണ്‍ വിളിയെ കുറിച്ച് ഒരു വാര്‍ത്തപോലും കൊടുത്തിരുന്നില്ല. അപ്പോഴാണ് ഇന്നലെ ഡല്‍ഹിയില്‍ പ്രധാനപ്പെട്ട പല മാധ്യമപ്രവര്‍ത്തകരെയും സാക്ഷിനിര്‍ത്തി ഉപരാഷ്ട്രപതി ഭവനില്‍ നടന്ന വി കെ മാധവന്‍കുട്ടി പുരസ്‌കാരചടങ്ങില്‍ അദ്ദേഹം തന്നെ ഇക്കാര്യം പറഞ്ഞത്. ഉപരാഷ്ട്രപതി പരാമര്‍ശിച്ച പ്രസംഗം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.