
മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ കൈക്കൂലി കേസില്‍ കോട്ടയം ജില്ലാ ഓഫീസര്‍ എ എം ഹാരിസിനെ സസ്‌പെന്‍ഡ് ചെയ്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്റേതാണ് നടപടി. ഹാരിസിനും രണ്ടാംപ്രതി ജോസ്‌മോനുമെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ഉത്തരവിട്ടു.
കഴിഞ്ഞ ബുധനാഴ്ചയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോട്ടയം ജില്ലാ ഓഫീസര്‍ എ എം ഹാരീസ് വിജിലന്‍സ് പിടിയിലാവുന്നത്.പാലായിലെ റബര്‍ റീ ട്രേഡിങ് വ്യവസായിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്ന് വിജിലന്‍സ് നടപടി.
25,000 രൂപയാണ് ഇയാള്‍ കൈകൂലിയായി വാങ്ങിയത്. തുടര്‍ന്ന് ഹാരിസിന്റെ ആലുവയിലെ ആഡംബര ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വിജിലന്‍സിന് ലഭിച്ചത്. ഫ്‌ലാറ്റില്‍ നിന്ന് മാത്രം 16 ലക്ഷം രൂപയാണ് കണ്ടെടുത്തത്. ഇതിനുപുറമേ ഹാരിസിന് കോടികള്‍ സമ്പാദ്യം ഉണ്ടെന്നുള്ള രേഖകള്‍ വിജിലന്‍സിന് ലഭിക്കുകയും ചെയ്തു.
ഇതിനെ തുടര്‍ന്നാണ് ഹാരിസിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ ഉത്തരവിറക്കിയത്. നിലവില്‍ ഹാരീസ് റിമാന്‍ഡിലാണ്. കേസില്‍ രണ്ടാം പ്രതിയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്‍ജിനീയറായ ജോസ്‌മോന്‍ . ഇയാള്‍ കോട്ടയം ജില്ലാ ഓഫീസര്‍ ആയിരിക്കെ ഒരു ലക്ഷം രൂപയാണ് റബര്‍ ട്രേഡിംഗ് വ്യവസായിയോട് കൈക്കൂലി ആവശ്യപ്പെട്ടത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ എ എം ഹാരിസിനും ജോസ് മോനും വരവില്‍ കവിഞ്ഞ സ്വത്ത് ഉണ്ടെന്നാണ് oവിജിലന്‍സിന്റെ പ്രാഥമിക നിഗമനം. ഇരുവര്‍ക്കുമെതിരെ വിശദമായ അന്വേഷണം നടത്താനാണ് വിജിലന്‍സിന്റെ തിരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here