‘കെ റെയില്‍ പദ്ധതിക്ക് കോണ്‍ഗ്രസ് എതിരല്ല’; മലക്കം മറിഞ്ഞ് കെ സുധാകരന്‍

കെ-റെയിലില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ആശയകു‍ഴപ്പം. കെ.റെയില്‍ പദ്ധതിക്ക് യുഡിഎഫ് എതിരല്ലെന്ന് മലക്കം മറിഞ്ഞ് കെ.സുധാകരന്‍. തരൂര്‍ കോണ്‍ഗ്രസില്‍ ഒരു എംപി മാത്രം, ഇരിക്കുന്നിടം കുഴിക്കരുതെന്നും തരൂരിന് സുധാകരന്റെ മുന്നറിയിപ്പ്. കോണ്‍ഗ്രസിന്റെ വികസന വിരുദ്ധനിലപാടില്‍ പാര്‍ട്ടിക്കുള്ളിലും അതൃപ്തി.

കേരളത്തിന്റെ വികസന ഭൂപടത്തില്‍ നാഴികക്കല്ലാകുന്ന കെ.റെയിലെ തുടക്കത്തിലെ തടയിടായിരുന്നു യുഡിഎഫ് തീരുമാനം.കെ.റെയില്‍ പദ്ധതിയെ വേണ്ടെന്ന് ആവശ്യപ്പെട്ട് 19 യുഡിഎഫ്മാരും ഒപ്പിട്ട്‌ കേന്ദ്രത്തിന് കത്ത് നല്‍കി.

സമരത്തിനും മുന്നിട്ടിറങ്ങി, പക്ഷെ ജനഹിതം സര്‍ക്കാരിനൊപ്പം എന്നറിഞ്ഞതോടെ പ്രതിസന്ധയിലാണ് യുഡിഎഫ്. മാത്രമല്ല തരൂര്‍ ഇടതുസര്‍ക്കാരിന്റെ വികസന കാഴ്ചപാടിനെ പന്തുണച്ചതും കോണ്‍ഗ്രസിന് ഇരുട്ടടിയായി. എന്തും പറയണമെന്നറിയാതെ കുഴയുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കെ.റെയില്‍ പദ്ധതിക്ക് യുഡിഎഫ് എതിരല്ലെന്ന് മലക്കം മറിയുകയാണ് കെ.സുധാകരന്‍.

പദ്ധതിക്കെതിരെ യുഡിഎഫ് സംസ്ഥാന വ്യാപക സമരം നടത്തുമ്പോഴും ശശി തരൂര്‍ പദ്ധതിയെ അനുകൂലിച്ചതില്‍ കോണ്‍ഗ്രസിന് വ്യക്തമായി മറുപടി പറയാനാകുന്നില്ല. പാര്‍ട്ടിക്കെതിരെ പരസ്യനിലപാട് എടുത്ത നേതാക്കളെ വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയ സുധാകരന്‍ തരൂരിനെ അതേ നിലയില്‍ നേരിടാനകാതെ പതറുകയാണ്.

യഥാര്‍ഥത്തില്‍ കെ.റെയില്‍ പദ്ധതിയെ യുഡിഎഫ് എതിര്‍ക്കുന്നത് എന്തിന്. പദ്ധതിക്ക് എതിരല്ലെങ്കില്‍ സമരങ്ങള്‍ എന്തിന്. ജനങ്ങളുടെ ആശങ്കയാണെങ്കില്‍ 19 യുഡിഎഫ് എംപിമാര്‍ ഒപ്പിട്ട് കേന്ദ്രസര്‍ക്കാര്‍ കത്ത് നല്‍കിയത് എന്തിന്. തെരുവില്‍ സമരം നടത്തുന്ന യുഡിഎഫ് നേതാക്കളോട് സ്വഭാവികം ഉയരുന്ന ചോദ്യങ്ങള്‍ അനവധിയാണ്. ഈ ചോദ്യങ്ങള്‍ക്ക് നടുവിലാണ് യുഡിഎഫിന്റെ സമര പ്രഹസന നാടകവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News