ശശി തരൂര്‍ ഇരിക്കുന്നിടം കുഴിക്കരുതെന്ന് കെ സുധാകരന്‍

കെ റെയില്‍ പദ്ധതിയെ കുറിച്ച് ശശി തരൂര്‍ സര്‍ക്കാരിനെ പ്രശംസിച്ച് നടത്തിയ പ്രസംഗത്തില്‍ ശശി തരൂരിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ശശി തരൂര്‍ ഇരിക്കുന്നിടം കുഴിക്കുകയാണെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. തരൂരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു കെ സുധാകരന്‍.

പാര്‍ട്ടി നയത്തോടൊപ്പം ഒതുങ്ങി നില്‍ക്കാനും പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കാനും  സാധിക്കണം. കോണ്‍ഗ്രസിന്റെ വൃത്തത്തില്‍ ഒതുങ്ങാത്ത ലോകം കണ്ട മനുഷ്യനാണ് തരൂര്‍. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാഴ്ചപാടുകള്‍ പ്രകടിപ്പിക്കുന്നതിലും പറയുന്നതിലും തെറ്റില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

ശശി തരൂരിന്റെ പ്രതികരണം ലഭിച്ച ശേഷമേ കൂടുതല്‍ പ്രതികരിക്കൂ. കെ റെയില്‍ വിഷയത്തില്‍ ആഴത്തില്‍ പഠിച്ചാണ് നിലപാട് എടുത്തത്. ആ തീരുമാനത്തില്‍  പിഴവില്ല എന്നതാണ് പാര്‍ട്ടിയും മുന്നണിയും വിശ്വസിക്കുന്നത്. അതിനെ മറികടക്കാനുള്ള വാദം ശശി തരൂരിനുണ്ടോ ഇല്ലയോ എന്നത് നമുക്ക് നോക്കാം. അങ്ങനെ ഉണ്ടെങ്കില്‍ തെറ്റ് തിരുത്തുന്നതിന് പ്രശ്നമില്ലല്ലോയെന്നും സുധാകരന്‍ ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News