ഗവ. ആയുര്‍വേദ കോളേജ് ലേഡീസ് ഹോസ്റ്റല്‍ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും; വി ശിവന്‍കുട്ടി

ഗവ. ആയുര്‍വേദ കോളേജിലെ വിദ്യാര്‍ഥിനികളുടെ പൂജപ്പുരയിലെ ഹോസ്റ്റലിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി വി ശിവന്‍കുട്ടി . നിരവധി കാലങ്ങളായി വിദ്യാര്‍ത്ഥിനികളുടെ ആവശ്യമായിരുന്ന ഈ ഹോസ്റ്റല്‍ യാഥാര്‍ഥ്യമാക്കണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടിരുന്നു.

5 ഘട്ടങ്ങളിലായി 3 .8 കോടി രൂപ ചിലവിലുള്ള നിര്‍മാണങ്ങളാണ് നടന്നു വരുന്നത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ 1 കോടി 60 ലക്ഷം രൂപ കൂടി ആവശ്യമായതിനാല്‍ നിര്‍മാണ പ്രവര്‍ത്തി അനിശ്ചിതത്വത്തിലായിരുന്നു.

എസ് എഫ് ഐ സംസഥാന സെക്രട്ടറി സച്ചിന്‍ ദേവ് എം എല്‍ എയുടെ നിവേദനം പരിഗണിച്ച് മന്ത്രി വി ശിവന്‍കുട്ടി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ട് വന്നതിനെ തുടര്‍ന്ന് പൂര്‍ത്തീകരണത്തിന് ആവശ്യമായ ബാക്കി തുകയായ 1 കോടി 60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയുണ്ടായി .

കുട്ടികള്‍ക്കായുള്ള 33 മുറിക്കകള്‍ക്ക് പുറമേ സിക്ക് റൂം , മേട്രന്റെ മുറി , അടുക്കള , ഡൈനിംഗ് എന്നെങ്ങനെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ ഹോസ്റ്റലില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രവേശനം ലഭ്യമാകുന്ന തരത്തില്‍ ഹോസ്റ്റലിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News