വിവാഹവാര്‍ഷികാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു

വിവാഹവാര്‍ഷികാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പുതപ്പള്ളി സ്നേഹജാലം കോളനിയിലാണ് സംഘര്‍ഷമുണ്ടായത്. പുതുപ്പള്ളി മഠത്തില്‍വീട്ടില്‍ ഹരികൃഷ്ണന്‍ (39) ആണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണു സംഭവം. കുത്തേറ്റ ഹരികൃഷ്ണനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കായംകുളം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തുകൂടിയായ ജോമോന്‍ എന്നയാളെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. ജോമോനെ ചോദ്യം ചെയ്തുവരികയാണെന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാകൂയെന്നും പോലീസ് പറഞ്ഞു.

ജോമോന്റെ വിവാഹവാര്‍ഷികാഘോഷം ഭാര്യവീട്ടില്‍ നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ജോമോന്‍ ഭാര്യാമാതാവിനെ മര്‍ദ്ദിച്ചതുചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഹരികൃഷ്ണനുമായി വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News