പെണ്‍കുട്ടികളുടെ വിവാഹം പ്രായം 21 വയസാക്കി ഉയര്‍ത്തിയ കേന്ദ്രത്തിന്റെ നീക്കം ദുരൂഹം; എളമരം കരീം എം പി

പെണ്‍കുട്ടികളുടെ വിവാഹം പ്രായം 21 വയസാക്കി ഉയര്‍ത്തിയ കേന്ദ്രത്തിന്റെ നീക്കം ദുരൂഹമെന്ന് എളമരം കരീം എം പി. ബില്ലിനെ CPI (M ) ശക്തമായി എതിര്‍ക്കുന്നുവെന്നും എളമരം കരീം പറഞ്ഞു.

എന്തിനാണ് ഇത്ര വേഗത്തില്‍ ഇങ്ങനെ ഒരു ബില്‍ കൊണ്ടു വരുന്നത്, ഒരു തരത്തിലുള്ള ആലോചനയും നടത്തിയിട്ടില്ല ഇത്തരത്തിലുള്ള ഒരു ബില്ലു കൊണ്ടു വരുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളുമായി ആലോചിക്കണമെന്ന് എളമരം കരീം പറഞ്ഞു.

നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ സംഘര്‍ഷങ്ങള്‍ക്കിടയാക്കുമെന്നും. ആരെ മാതൃകയാക്കിയാണ് തീരുമാനമെന്നും എളമരം കരീം ആരാഞ്ഞു

വര്‍ഗീയ വിഭജനം ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ഇത് കൊണ്ടു വന്നത്. ഈ നിയമം സ്ത്രീ സുരക്ഷയ്ക്കും രാജ്യ സുരക്ഷയ്ക്കും വേണ്ടി ഉള്ളതല്ല എന്നും എളമരം കരീം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News