കൊച്ചി മിന്നി തിളങ്ങി മക്കളേ… ക്രിസ്തുമസ് ഇതാ എത്തിപ്പോയി

കൊവിഡ് പ്രതിസന്ധിയിലും കൊച്ചിയില്‍ ക്രിസ്മസ് വിപണി സജീവം. ഇത്തവണ എല്‍ഇഡി നക്ഷത്രങ്ങളുടെ തിളക്കവും കണ്ണഞ്ചിപ്പിക്കുന്ന ബള്‍ബ് മാലകളുമാണ് വിപണിയിലെ താരം. കൊച്ചി നഗരത്തിലെ തിരക്കേറിയ ബ്രോഡ് വേ മാര്‍ക്കറ്റിനെ ഏറെ സുന്ദരമാക്കുന്നത് രാത്രിയില്‍ തെളിയുന്ന ഈ വര്‍ണനക്ഷത്രങ്ങളാണ്.

കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുകയാണ് ലോകം. ഒരു ക്രിസ്മസ് കാലം കൂടി വരുമ്പോള്‍ ഇത്തവണ പ്രതീക്ഷയുടെ പൂത്തിരികളുമായി വിപണികളും സജീവമായിക്കഴിഞ്ഞു. കൊച്ചി നഗരത്തിലെ തിരക്കേറിയ ബ്രോഡ് വേ മാര്‍ക്കറ്റ് രാത്രിയാകുന്നതോടെ വര്‍ണ്ണത്തിളക്കത്താല്‍ കൂടുതല്‍ സുന്ദരമാകും.


എല്‍ഇഡി നക്ഷത്രങ്ങള്‍ക്കും മാലകള്‍ക്കുമാണ് ഏറെ ഡിമാന്‍ഡ്. കണ്ണഞ്ചിപ്പിക്കുന്ന ബള്‍ബുകളും നക്ഷത്രങ്ങളും പുല്‍ക്കൂടും ക്രിസ്മസ് ട്രീയും തുടങ്ങീ അലങ്കാരങ്ങളെല്ലാം റെഡിമെയ്ഡായി കിട്ടും. ആദ്യം ഒന്നു പകച്ചെങ്കിലും ഇപ്പോള്‍ കച്ചവടം പൊടിപൂരം‍.

ഹിറ്റ് സിനിമകളുടെ പേരില്‍ ഇത്തവണ കടലാസ് നക്ഷത്രങ്ങളില്ല. വെളളരിപ്രാവ് മാത്രമാണ് പുതിയ താരം.അലങ്കാരങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ആളുകള്‍ എത്തിത്തുടങ്ങിയതോടെ ക്രിസ്തുമസ് വിപണിയും നക്ഷത്രത്തിളക്കത്തോടെ മിഴി തുറന്നു കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News