വടകര താലൂക്ക് ഓഫസിന് തീയിട്ട സംഭവം: ആന്ധ്രാപ്രദേശ് സ്വദേശി കസ്റ്റഡിയില്‍

വടകര താലൂക്ക് ഓഫസിന് തീയിട്ട സംഭവത്തില്‍ ആന്ധ്രാപ്രദേശ് സ്വദേശി സതീഷിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിക്കുന്നുണ്ട്. ഇതിനു മുന്‍പും ഇയാള്‍ ചില കെട്ടിടങ്ങളില്‍ തീവച്ചിരുന്നു. ഇയാള്‍ക്ക് മാനസിക വൈകല്യമുണ്ടെന്നും പൊലീസ് പറയുന്നു.

ആ ദൃശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് പൊലീസ് സതീഷിലേക്കെത്തിയത്. സ്റ്റേഷനുള്ളില്‍ വച്ച് തന്നെ ഇയാള്‍ ബഹളം വച്ചിരുന്നു. താലൂക്ക് ഓഫീസിനു സമീപമുള്ള മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ബസ് സ്റ്റാന്‍ഡ് പരിസരത്തെ കെട്ടിടത്തിലും തീയിട്ടത് ഇയാള്‍ തന്നെയാണെന്ന് പൊലീസ് പറയുന്നു.

ഇന്നലെ പുലര്‍ച്ചെയോടെയുണ്ടായ താലൂക്ക് ഓഫിസിലെ തീപിടുത്തത്തില്‍ 80 ശതമാനം ഫയലുകള്‍ കത്തിനശിച്ചിരുന്നു. മുമ്പ് ശുചിമുറിയില്‍ നടന്ന തീപിടുത്തത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഈ തീപിടുത്തത്തെ കുറിച്ച് നേരത്തെ അന്വേഷിച്ച് നടപടിയെടുത്തിരുന്നെങ്കില്‍ വലിയ തീപിടുത്തം ഉണ്ടാകുമായിരുന്നില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചതായി എസ്പി എ. ശ്രീനിവാസന്‍ അറിയിച്ചിരുന്നു.

 സംഭവത്തെ കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് വടകരയില്‍ അടിയന്തരയോഗം വിളിച്ചു.

പുലര്‍ച്ചെ അഞ്ചരയോടെയാണ് വടകര തലൂക്ക് ഓഫീസിലെ തീപിടുത്തം ശ്രദ്ധയില്‍പ്പെടുന്നത്. താലൂക്ക് ഓഫീസിന് സമീപമുള്ള സബ്ജയിലിന്റെ സൂപ്രണ്ട് ജിജേഷ് തീ പടരുന്ന വിവരം ഫയര്‍ ഫോഴ്‌സില്‍ അറിയിച്ചു.

വടകരയ്ക്ക് പുറമെ നാദാപുരം, പേരാമ്പ്ര എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നി രക്ഷാ സേന എത്തിയാണ് തീയണച്ചത്. നാലര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ പൂര്‍ണ്ണമായി അണയ്ക്കാനായത്. ഓഫീസിലെ ഫയലുകളും ഫര്‍ണിച്ചറുകളും കത്തി നശിച്ചു.

ഓട് കെട്ടിടമായതിനാല്‍ തീ പടര്‍ന്നു പിടിച്ചാണ് വ്യാപക നാശം ഉണ്ടായത്. സംഭവത്തെ കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News