പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കത്തിനെതിരെ വനിതാ സംഘടനകൾ

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കത്തിനെതിരെ വനിതാ സംഘടനകൾ രംഗത്ത്. ഏക സിവിൽ കോഡ് ആണ് കേന്ദ്ര സർക്കാരിൻറെ ലക്ഷ്യം എന്നും ലിംഗ സമത്വമല്ല കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യം എന്നും വനിതാ സംഘടനകൾ ആരോപിച്ചു. 18 വയസ് പൂർത്തിയായവർക്ക് സ്വന്തമായി തീരുമാനം എടുക്കാൻ അവകാശം നൽകണം എന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

18 വയസിൽ ഒരാൾ നിയമപരമായി പ്രായപൂർത്തിയാകുമെന്നും പ്രായപൂർത്തിയായ സ്ത്രീക്ക് വിവാഹം സംബന്ധിച്ചു തീരുമാനം എടുക്കാൻ സ്വയം അവകാശം ഉണ്ട് എന്നുമാണ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വ്യക്തമാക്കുന്നത്. പ്രായപൂർത്തിയായ സ്ത്രീയുടെ വിവാഹം കുറ്റകരമാക്കുന്ന ഇത്തരം നടപടികളല്ല സ്ത്രീശാക്തീകരണത്തിന് വേണ്ടത് എന്നും മഹിളാ അസോസിയേഷൻ ചൂണ്ടിക്കാട്ടി.

ലിംഗ സമത്വമാണ് ലക്ഷ്യമെങ്കിൽ ലോ കമ്മീഷൻ ശുപാർശ ചെയ്ത പോലെ എല്ലാവരുടെയും വിവാഹ പ്രായം 18 ആക്കിയാൽ പോരെ എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ചോദിച്ചിരുന്നു.

അതെസമയം സ്ത്രീ ശാക്തീകരണത്തിന് മറ്റ് പല മേഖലകളിൽ ആണ് കേന്ദ്ര സർക്കാര്‍ ശ്രദ്ധ ഊന്നേണ്ടത് എന്ന് നാഷണൽ ഫെഡറേഷന് ഓഫ് ഇന്ത്യൻ വിമൻ ചോദിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസം, പോഷകാഹാര കുറവിനാൽ ഉള്ള വിളർച്ച തുടങ്ങി രാജ്യത്തെ പെൺകുട്ടികൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ നാഷണൽ ഫെഡറേഷന് ഓഫ് ഇന്ത്യൻ വിമൻ പ്രധാനമന്ത്രിക്ക് നൽകിയ തുറന്ന കത്തിൽ ചൂണ്ടിക്കാട്ടി.

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കത്തിന് എതിരെ രാഷ്ട്രീയ പാർട്ടികൾക്ക് ഒപ്പം സംഘടനകൾ കൂടി രംഗത്ത് എത്തുന്നതോടെ കേന്ദ്ര സർക്കാർ കൂടുതൽ സമ്മർദ്ദത്തിൽ ആകുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News