സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. യാത്ര നിരക്ക് വർധനവുമായി ബന്ധപെട്ട് സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തു നിന്ന് അനുകൂലമായ  നടപടികൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനം.  ബസ് ഉടമകളുടെ സംയുക്ത സമിതി നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധനയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസ്സുടമകൾ സമരം പ്രഖ്യാപിച്ചത്. എന്നാൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നും അനുകൂലമായ നിലപാട് ഉണ്ടാകുന്ന സാഹചര്യത്തിലാണ് സമരം പിൻവലിക്കാൻ ബസ് ഉടമകളുടെ സംയുക്ത സമിതി തീരുമാനിച്ചത്.

ബസുടമകൾ നിലവിൽ സർക്കാർ നടത്തുന്ന ഇടപെടലിൽ സംതൃപ്തരാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു. ബസ് നിരക്ക് വർദ്ധന ഉടൻ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. അതിൽ പരിശോധിച്ച് സർക്കാർ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

നിരക്ക് വർധിപ്പിക്കാമെന്ന് സർക്കാർ ബസ്സുടമക‍ളെ അറിയിച്ചിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായി അടക്കം ഗതാഗതമന്ത്രി ചർച്ചയും നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായുള്ള തുടർ ചർച്ചകൾ പുരോഗമിക്കുകയുമാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം നല്‍കണമെങ്കില്‍ ടാക്സില്‍ ഇളവ് നല്‍കണം, അല്ലെങ്കില്‍ ഡീസലിന് സബ്സിഡി നല്‍കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിൽ വിശദമായ പരിശോധനയ്ക്ക് ശേഷമെ തീരുമാനം എടുക്കാൻ സാധിക്കുവെന്ന് സർക്കാർ അവരെ അറിയിച്ചിട്ടുണ്ട്. തുടർ ചർച്ചകൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News