ഗൃഹാതുര ഓര്‍മ്മകള്‍ ഉണര്‍ത്തി പാലക്കാടന്‍ ‘സംഗമശ്രീരാഗം’

കൊവിഡ് മഹാമാരി സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്കു ശേഷം ഒരു ഒത്തുകൂടലിന്റെ അനര്‍ഘ മുഹൂര്‍ത്തങ്ങള്‍ തിരികെ കിട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്നു പാലക്കാട്ടുകാര്‍. പാലക്കാട്ട് പ്രവാസി സെന്ററിന്റെ ലൈഫ് മെമ്പര്‍മാരുടെ കുടുംബസംഗമം ‘സംഗമശ്രീരാഗം’ കഴിഞ്ഞ ദിവസം ദുബായ് അല്‍ നഹ്ദയിലുള്ള ലാവെന്‍ഡര്‍ ഹോട്ടലില്‍ അരങ്ങേറിയപ്പോള്‍ അത് ഗൃഹാതുരമായ ഓര്‍മ്മകളുടെ സമ്മേളനമായി മാറി.

നൂറോളം കുടുംബങ്ങള്‍ പങ്കെടുത്ത സംഗമത്തില്‍ പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ പാലക്കാട് ശ്രീറാമും ഹര്‍ഷ ചന്ദ്രനും ചേര്‍ന്ന് അവതരിപ്പിച്ച ഗാന സിംഫണി അവിസ്മരണീയമായ അനുഭൂതി പകര്‍ന്നു. മേതില്‍ സതീശന്റെ പാലക്കാടന്‍ കവിതാലാപനത്തോടെ ആരംഭിച്ച സംഗമ പരിപാടിയില്‍ പ്രസിഡന്റ് കെ കെ പ്രദീപ്കുമാര്‍, വൈസ് പ്രസിഡന്റുമാരായ ശശികുമാര്‍ ചിറ്റൂര്‍, കെ പി രവിശങ്കര്‍ എന്നിവര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെയും ഭാവി പരിപാടികളെയുംക്കുറിച്ച് വിശദീകരിച്ചു.

എന്‍ ടി വി ചെയര്‍മാന്‍ മാത്തുക്കുട്ടി കോഡോണ്‍, മാതൃഭൂമി പ്രതിനിധി ഇ ടി പ്രകാശ്, കൈരളി TV റിപ്പോര്‍ട്ടര്‍ ജമാല്‍ തുടങ്ങിയ മാധ്യമ പ്രവര്‍ത്തകരെയും, വിവിധ പ്രായോജകരെയും സെന്റര്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. യു എ യിലെയും ഒമാനിലേയും ലൈഫ് മെമ്പര്‍മാരുടെ അംഗത്വകാര്‍ഡുകളുടെ വിതരണവും നിര്‍വഹിക്കപ്പെട്ടു.

യു എ ഈ അംഗങ്ങളുടെ മാതൃകാ കാര്‍ഡ് മുതിര്‍ന്ന അംഗം ഇ ടി രാജേന്ദ്രനും ഒമാന്‍ മേഖലയുടെ കാര്‍ഡുകള്‍ ദിനേഷും ഭാരവാഹികളില്‍നിന്ന് ഏറ്റുവാങ്ങി. യു എ ഇ ടോപ്‌സിലെ കലാകാരന്‍മാരായ ശ്രീക്കുട്ടനും അമീറും ചേര്‍ന്ന് അവതരിപ്പിച്ച മിമിക്രി പ്രകടനവുമുണ്ടായി.

സെക്രട്ടറി പ്രദീപ് നെമ്മാറ സ്വാഗതവും പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ മനോജ് കൂളങ്ങാട്ട് നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News