ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര; ലോകേഷ് രാഹുല്‍ വൈസ് ക്യാപ്റ്റന്‍

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ലോകേഷ് രാഹുല്‍ വൈസ് ക്യാപ്റ്റന്‍. പരുക്കേറ്റ രോഹിത് ശര്‍മ്മ പുറത്തായതിന്റെ പശ്ചാത്തലത്തിലാണ് ലോകേഷ് രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഏല്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു. ഈ മാസം 26നാണ് പരമ്പരയിലെ ആദ്യ മത്സരം.

മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെടുന്ന പരമ്പരയാണ് ഇത്. ഏകദിന പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ചിട്ടില്ല.

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈകിയാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ പര്യടനത്തിലെ ടി-20 പരമ്പര മാറ്റിവച്ചിട്ടുണ്ട്. ഇത് എപ്പോള്‍ നടത്തുമെന്ന് അറിയിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News