ADVERTISEMENT
എസ്എപി ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ എസ്.ബാലുവിന്‍റെ നിര്യാണത്തില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അനുശോചിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായ ബാലു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ഇന്ന് ഉച്ചയോടെയാണ് ബാലു മുങ്ങിമരിച്ചത്.
ആലപ്പുഴ പുന്നപ്ര സ്വദേശിയായ ബാലു (27) ഇക്കൊല്ലം ജനുവരിയിലാണ് പരിശീലനത്തിനായി സേനയില്‍ ചേര്‍ന്നത്. പുന്നപ്ര ആലിശ്ശേരില്‍ കാര്‍ത്തികയില്‍ ഡി.സുരേഷിന്‍റെയും അനിലാ ദാസിന്‍റെയും മകനാണ്. സിവില്‍ എഞ്ചിനീയറിംഗ്, ധനതത്വശാസ്ത്രം എന്നിവയില്‍ ബിരുദധാരിയായ അദ്ദേഹം അവിവാഹിതനാണ്.
കേസന്വേഷണത്തിന്‍റെ ഭാഗമായി സഹപ്രവര്‍ത്തകരോടൊപ്പം വളളത്തില്‍ യാത്രചെയ്യവെ കടയ്ക്കാവൂര്‍ പണയില്‍കടവിലായിരുന്നു അപകടം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.