പ്രേം നസീര്‍ ടെലിവിഷന്‍ പ്രതിഭാ പുരസ്‌കാരം പി വി കുട്ടന്‍ ഏറ്റുവാങ്ങി

അനശ്വര നടന്‍ പ്രേം നസീറിന്റെ പേരിലുള്ള ടെലിവിഷന്‍ മാധ്യമ പ്രതിഭാ പുരസ്‌കാരം കൈരളി ടിവി മലബാര്‍ മേഖലാ മേധാവി പി വി കുട്ടന്‍ ഏറ്റുവാങ്ങി. മലപ്പുറം മേല്‍മുറി പ്രിയദര്‍ശിനി കോളേജില്‍ നടന്ന ചടങ്ങില്‍ മഞ്ഞളാംകുഴി അലി എംഎല്‍എ പുരസ്‌കാരം കൈമാറി.

മാധ്യമപ്രവര്‍ത്തകര്‍ ജി പ്രസാദ് കുമാര്‍, ബിഎല്‍ അരുണ്‍, മനേഷ് പെരുമണ്ണ തുടങ്ങിയവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. പ്രേം നസീര്‍ അവസാനമായി അഭിനയിച്ച ചിത്രം ധ്വനിയുടെ പ്രൊഡ്യൂസര്‍ മഞ്ഞളാം കുഴി അലിയ്ക്കാണ് ചലച്ചിത്ര മേഖലയിലെ പ്രതിഭാ പുരസ്‌കാരം.

എ പി അനില്‍ കുമാര്‍ എംഎല്‍എ, സമദ് മങ്കട,റഹീം പൂവാട്ടുപറമ്പ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രിയ ദര്‍ശിനി കോളേജ് പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News