‘മല്ലു മോക്ക്-ടെയില്‍സ്-ചില നേരമ്പോക്ക് കഥകള്‍’ സീരിസ് ഉടന്‍ കൈരളി ടിവിയിലൂടെ

അമേരിക്കയിലെ മില്‍വോക്കി നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആള്‍ട്ടര്‍നേറ്റ് ഡയമന്‍ഷന്‍ സ്റ്റുഡിയോസ് എന്ന സ്വതന്ത്ര സിനിമാ പ്രസ്ഥാനത്തിന്റെ പുതിയ ‘മല്ലു മോക്ക്-ടെയില്‍സ് – ചില നേരമ്പോക്ക് കഥകള്‍’ എന്ന സീരിസിന്റെ ആദ്യത്തെ എപ്പിസോഡ് ‘ദ ലോക്കറ്റ്’ കൈരളി ടിവിയിലൂടെ ഉടന്‍ പുറത്തിറങ്ങുന്നു. ജോസ് ജോസഫ് കൊച്ചുപറമ്പില്‍ രചിച്ച് , രമേഷ് കുമാര്‍ ക്യാമറയും സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ബിജോയ് സണ്ണി, നയന എബ്രാഹം എന്നിവരാണു അഭിനയിക്കുന്നത്.

വിശ്വവിഖ്യാത കഥാകൃത്തായ ഓ. ഹെന്റിയുടെ ‘ഗിഫ്റ്റ് ഓഫ് മാഗി’ എന്ന കഥയെ അവലംബമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍, ഓ ഹെന്റി കഥകള്‍ക്ക് സമാനമായ ചില അപ്രതീക്ഷിത റ്റ്വിസ്റ്റുകളും സന്നിവേശിപ്പിചിരിക്കുന്നു.

അമേരിക്കന്‍ മലയാളികളുടെ ജീവിതപരിസരങ്ങളെ അധികരിച്ച് ലഘുചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ആള്‍ട്ടര്‍നേറ്റ് ഡയമന്‍ഷന്‍ ഗ്രൂപ്പിന്റെ പതിനാലാമത് സംരഭമാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് രമേശ് +1 (414) 324-7341 ജോസ് കൈരളി ടി വി +19149549586

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here