ഒരു സൂപ്പര്‍ ഹീറോ ചിത്രം ഒരുക്കുക എന്നത് വെല്ലുവിളികള്‍ നിറഞ്ഞതും ഞാന്‍ ഒരിക്കലും ചെയ്യാത്തതും ആണ്; ബേസില്‍ ജോസഫ്

90-കളില്‍ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സൂപ്പര്‍ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. ഇടിമിന്നലേറ്റ് അമാനുഷിക ശക്തി ലഭിക്കുന്ന ഒരു നാട്ടിന്‍ പുറത്തെ ടൈലരുടെ കഥ പറയുന്ന സിനിമയാണ്.ബേസില്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്, മലയാളത്തിലെ യുവനിരയിലെ സൂപ്പര്‍ താരം ടോവിനോ തോമസിനെ ടൈറ്റില്‍ റോളില്‍ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ മേക്കിംഗിനെക്കുറിച്ച് സംവിധായകന്‍ ബേസില്‍ ജോസഫ്‌ന്റെ വാക്കുകള്‍- , ‘മിന്നല്‍ മുരളി എന്ന ആശയം 2018 ല്‍ എഴുത്തുകാരന്‍ അരുണ്‍ ആണ് എന്നോട് പറയുന്നത്. രസകരമായ ഒരു ആശയമാണെങ്കിലും, മലയാളത്തില്‍ ഒരു സൂപ്പര്‍ഹീറോ സിനിമ നിര്‍മ്മിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു.അതും ഇത്തരം ഒരു കഥ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ഒരുക്കുക എന്നത് , ഏറ്റെടുത്താല്‍ ഇതിനു വേണ്ടി പൂര്‍ണമായും സമര്‍പ്പിക്കുക തന്നെ വേണം.

സി.ജിയും ആക്ഷന്‍ സീക്വന്‍സുകളും മാത്രമല്ല, തിരക്കഥയും ഈ വിഭാഗത്തെ യുക്തി ഭദ്രമാവണം. , ഒരു സൂപ്പര്‍ഹീറോ കഥയുടെ സ്‌കെയിലുമായി ഇത് പൊരുത്തപ്പെടുന്നില്ലെങ്കില്‍ എല്ലാം പെട്ടന്ന് തന്നെ തെറ്റിയേക്കാം.

”എന്നിരുന്നാലും, ഇത്തരം ഒരു ചിത്രം ഒരുക്കുക എന്നത് ഒരു സ്വപനം തന്നെ ആയിരുന്നു , അതുകൊണ്ടുതന്നെ ഇത് ഏറ്റെടുക്കണോ അതോ പ്രാപ്തമായ കൈകളില്‍ എത്തിക്കണോ എന്ന ഒരു ആശയക്കുഴപ്പത്തിലായിരുന്നു. എന്നാല്‍ ഈ സിനിമയുടെ കാര്യത്തില്‍, മലയാളത്തിലെ ഒരു സൂപ്പര്‍ ഹീറോ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് ഒരു വെല്ലുവിളി മാത്രമല്ല, ഇത് ഞാന്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യമായിരുന്നു.

വളരെ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള ഒരു പ്രചോദനമായിരുന്നു അത്, കൃത്യമായ സമയം മുടക്കി മിന്നല്‍ മുരളിയെ അവതരിപ്പിക്കാന്‍ ഞങ്ങളുടെ പരമാവധി ശ്രമിച്ചിട്ടുണ്ട്. മികച്ച അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചിത്രത്തിലേക്ക് വന്നു. ഞാന്‍ മാത്രമല്ല, ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഉള്ള എല്ലാ ആളുകളും അവരുടെ 100% സിനിമയ്ക്ക് നല്‍കിയിട്ടുണ്ട്, ! അത് പ്രേക്ഷകര്‍ക്ക് സിനിമയില്‍ കാണാന്‍ സാധിക്കുമെന്നും ചിത്രത്തെ ഏറ്റെടുക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ സോഫിയ പോള്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ഫെമിന ജോര്‍ജ്, ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ക്രിസ്മസ് തലേന്ന് (2021 ഡിസംബര്‍ 24) നെറ്റ്ഫ്‌ലിക്‌സില്‍ മാത്രമായി സൂപ്പര്‍ഹീറോ വിസ്മയം മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here