കരട് രാഷ്രീയ പ്രമേയം പി ബി ചർച്ച ചെയ്തു

പാർട്ടി കോണ്ഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് സിപിഐഎം പോളിറ്റ് ബ്യുറോ യോഗത്തിൽ തയ്യാറാക്കി.പോളിറ്റ് ബ്യുറോ ഏകകണ്ഠമായാണ് കരട് തയ്യാറാക്കിയതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

അതേസമയം, പോളിറ്റ് ബ്യുറോ യോഗം ഏകകണ്ഠമായാണ് പാർട്ടി കോണ്ഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയ്യാറാക്കിയത്. കരടിൽ പിബിയിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്നും, രണ്ട് ദിവസത്തെ പിബി യോഗം ഒരു ദിവസം കൊണ്ട് അവസാനിച്ചത് പിബിയുടെ ഐക്യത്തിന്റെ ഉദാഹരണമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

അടുത്ത മാസം ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തിൽ കരട് ചർച്ച ചെയ്യും. ജനുവരി 7 മുതൽ 9 വരെ ഹൈദരാബാദിലാണ് കേന്ദ്രകമ്മറ്റി യോഗം ചേരുക. കേന്ദ്ര കമ്മറ്റിയിൽ തയ്യാറാക്കുന്ന രാഷ്ട്രീയ പ്രമേയം പിന്നീട് ചർച്ചകൾക്കായി കീഴ്ഘടകങ്ങൾക്ക് നൽകുമെന്നും യെച്ചൂരി പറഞ്ഞു. ഏപ്രിലിൽ കണ്ണൂരിൽ വെച്ചാണ് പാർട്ടി കോൺഗ്രസ് നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News